കുട്ടികൾക്ക് ഹോ​മി​യോ പ്ര​തി​രോ​ധ മ​രു​ന്നിന് ര​ജി​സ്റ്റ​ര്‍ ചെ​യ്യാം
Saturday, October 23, 2021 10:47 PM IST
കൊല്ലം: സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്കാ​യി ഹോ​മി​യോ​പ്പ​തി വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന ക​രു​ത​ലോ​ടെ മു​ന്നോ​ട്ട് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. തേ​വ​ള്ളി ബോ​യ്‌​സ് ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്‌​കൂ​ളി​ല്‍ ഡിഎം ഒ ​ഡോ. സി.എ​സ്. പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​സ്റ്റ​ര്‍ പ്ര​ചാ​ര​ണം തു​ട​ങ്ങി​യ​ത്. വി​ദ്യാ​ല​യ​ങ്ങ​ള്‍ തോ​റും പ്ര​തി​രോ​ധ മ​രു​ന്നി​ന്‍റെ പ്രാ​ധാ​ന്യം വെ​ളി​വാ​ക്കു​ന്ന പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.
കോ​വി​ഡ് പ്ര​തി​രോ​ധ ഹോ​മി​യോ മ​രു​ന്ന് വി​ത​ര​ണം 25 മു​ത​ല്‍ 27 വ​രെ ജി​ല്ല​യി​ല്‍ ന​ട​ത്തും. രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ നാ​ലു വ​രെ​യാ​ണ് സ​മ​യം. ര​ജി​സ്‌​ട്രേ​ഷ​നാ​യി മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നി​ല്‍ https://ahims.kerala.gov.in അ​ല്ലെ​ങ്കി​ല്‍ www.ahims.kerala.gov.in വെ​ബ്‌​പോ​ര്‍​ട്ട​ലി​ല്‍ കു​ട്ടി​യു​ടെ​യോ ര​ക്ഷ​ക​ര്‍​ത്താ​വി​ന്‍റേ​യോ ആ​ധാ​ര്‍ കാ​ര്‍​ഡും മൊ​ബൈ​ല്‍ ഫോ​ണ്‍ ന​മ്പ​രും ഉ​പ​യോ​ഗി​ച്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍ - 18005992011.