ക്വാ​റ​ന്‍റൈൻ ലം​ഘ​നം; സി​പി​എം നേ​താ​വി​നെ​തി​രെ കേ​സ്
Sunday, October 24, 2021 10:46 PM IST
കു​ണ്ട​റ: കോ​വി​ഡ് പോ​സി​റ്റീ​വാ​യ ശേ​ഷം മ​ന്ത്രി വ​ന്ന ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന് മു​ൻ പ​ഞ്ചാ​യ​ത്ത് മെ​മ്പ​റാ​യ സി​പി​എം നേ​താ​വി​നെ​തി​രെ കേ​സെ​ടു​ത്തു. പെ​രു​മ​ൺ ലോ​ക്ക​ൽ ക​മ്മ​ിറ്റി അം​ഗം വി​ജ​യാ​ന​ന്ദനെ​തി​രെ​യാ​ണ് അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.
പെ​രു​മ​ൺ പാ​ല​ത്തി​ന്‍റെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്താ​നെ​ത്തി​യ മ​ന്ത്രി പി.എ മു​ഹ​മ്മ​ദ് റി​യാ​സിനൊ​പ്പ​മാണ് ​വി​ജ​യാ​ന​ന്ദ് പ​ങ്കെ​ടു​ത്ത​ത്.
കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നെ തു​ട​ർ​ന്ന് ക്വാ​റ​ന്‍റൈൻ പോ​കാ​ൻ മെ​ഡി​ക്ക​ൽ വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​നു​സ​രി​ക്കാ​തെയാ​ണ് മ​ന്ത്രി പ​ങ്കെ​ടു​ത്ത പൊ​തു​പ​രി​പാ​ടി​യി​ൽ വി​ജ​യാ​ന​ന്ദ് എ​ത്തി​ച്ചേ​ർ​ന്ന​ത്.