കൊ​ട്ടി​യ​ത്തു നി​ന്നും കാ​ണാ​താ​യ യു​വ​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല
Monday, October 25, 2021 11:30 PM IST
കൊ​ട്ടി​യം: കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​ക​ളും വി​വാ​ഹി​ത​രു​മാ​യ​യു​മാ​യ യു​വ​തി​ക​ളെ ര​ണ്ടു ദി​വ​സ​മാ​യി​ട്ടും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​വ​രെ കാ​ണാ​താ​യ 23-ന് ​രാ​വി​ലെ 11 ഓ​ടെ പ​ര​വൂ​ർ, കാ​പ്പി​ൽ ഭാ​ഗ​ത്ത് ഇ​വ​രു​ടെ ഫോ​ൺ ട​വ​ർ ലൊ​ക്കേ​ഷ​ൻ കാ​ണി​ച്ചി​രു​ന്നു. പി​ന്നീ​ട് ഫോ​ൺ സ്വി​ച്ച് ഓ​ഫാ​ണ്. ഇ​വ​രെ​ക്കു​റി​ച്ച കാ​ര്യ​മാ​യ വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന കൊ​ട്ടി​യം പോ​ലീ​സ് പ​റ​ഞ്ഞു.
കൊ​ല്ല​ത്തെ ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് കാ​ണാ​താ​യ യു​വ​തി​ക​ൾ. ഉ​മ​യ​ന​ല്ലൂ​ർ വാ​ഴ​പ്പ​ള്ളി സ്കൂ​ളി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന 18 കാ​രി​യാ​യ യു​വ​തി മി​ശ്ര​വി​വാ​ഹി​ത കു​ടി​യാ​ണ്. കൂ​ട്ടു​കാ​രി​യാ​യ കു​ണ്ട​റ പെ​രു​മ്പു​ഴ സ്വ​ദേ​ശി​യാ​യ 21 കാ​രി​യും വി​വാ​ഹി​ത​യാ​ണ്. പെ​രു​മ്പു​ഴ സ്വ​ദേ​ശി​നി ഉ​മ​യ​ന​ല്ലൂ​രി​ൽ എ​ത്തു​ക​യും ഇ​രു​വ​രും ഒ​രു​മി​ച്ചാ​ണ് പ​ഠി​ക്കാ​ൻ പോ​യ​തു​മാ​ണ്.
23-ന് ​രാ​വി​ലെ ഒ​ന്പ​തി​ന് പ​ഠി​ക്കാ​നാ​യി വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ​താ​ണ് ഇ​രു​വ​രും. പ​തി​വു സ​മ​യം ക​ഴി​ഞ്ഞി​ട്ടും എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ സ്ഥാ​പ​ന​ത്തി​ലും മ​റ്റും അ​ന്വേ​ഷി​ച്ചു. ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നെ തു​ട​ർ​ന്ന് കൊ​ട്ടി​യം പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടു.
ഉ​മ​യ​ന​ല്ലൂ​ർ സ്വ​ദേ​ശി​നി​യു​ടെ ഭ​ർ​ത്താ​വി​ൻ​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്ന​ത്. ഇ​വ​ർ ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് പ​ഠി​ക്കു​ന്ന​തോ​ടൊ​പ്പം ത​ന്നെ ഷോ​ർ​ട്ട് ഫി​ലി​മു​ക​ളും മ​റ്റും ഷൂ​ട്ട് ചെ​യ്ത് ടി​ക് - ടോ​ക് പോ​ലെ​യു​ള്ള സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ണ്ടാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഇ​ത്ത​രം ഷൂ​ട്ടിം​ഗി​നാ​യി പോ​യ​താ​ണോ എ​ന്ന സം​ശ​യ​വും പോ​ലീ​സ് പ്ര​ക​ടി​പ്പി​ച്ചു. പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം ക​ന്യാ​കു​മാ​രി കേ​ന്ദ്രീ​ക​രി​ച്ചാ​ണെ​ന്ന് അ​റി​യു​ന്നു.