ആ​ര്യ​ങ്കാ​വ് ഡി​പ്പോ​യി​ല്‍ നി​ന്നും ഇ​ന്നു​മു​ത​ല്‍ ക​ൺ​സ​ഷ​ൻ കാ​ര്‍​ഡ് ന​ല്‍​കും
Monday, October 25, 2021 11:30 PM IST
ആ​ര്യ​ങ്കാ​വ് : ആ​ര്യ​ങ്കാ​വ് ഡി​പ്പോ​യി​ല്‍ നി​ന്നും ഇ​ന്നു​മു​ത​ല്‍ ക​ൺ​സ​ഷ​ൻ കാ​ര്‍​ഡ് ന​ല്‍​കും.
മ​ല​യോ​ര മേ​ഖ​ല​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ്ര​ധാ​ന യാ​ത്രാ മാ​ര്‍​ഗ​മാ​ണ് ആ​ര്യ​ങ്കാ​വ് ഡി​പ്പോ​യി​ല്‍ നി​ന്നു​ള്ള കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍. വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ട​ക്കം നൂ​റു​ക​ണ​ക്കി​ന് പേ​രാ​ണ് ബ​സു​ക​ളെ ആ​ശ്ര​യി​ച്ചു പോ​രു​ന്ന​ത്. എ​ന്നാ​ല്‍ സ്കൂ​ള്‍ തു​റ​ക്കാ​ന്‍ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി​യു​ള്ള​പ്പോ​ഴും, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ന്നി​ട്ടും ആ​ര്യ​ങ്കാ​വ് ഡി​പ്പോ​യി​ല്‍ നി​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക​ൺ​സ​ഷ​ൻ കാ​ര്‍​ഡു​ക​ള്‍ ന​ല്‍​കു​ന്ന​തി​നു​ള്ള യാ​തൊ​രു​വി​ധ ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല.
പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​ര്‍ ഇ​തി​ന് ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തെ എ​ഐ​എ​സ്എ​ഫ്, എ​ഐ​വൈ​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഡി​പ്പോ ഇ​ന്‍ ചാ​ര്‍​ജി​നെ ഉ​പ​രോ​ധി​ച്ചു.
തു​ട​ര്‍​ന്ന് അ​ധി​കൃ​ത​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ഇ​ന്നു​മു​ത​ല്‍ ക​ൺ​സ​ഷ​ൻ കാ​ര്‍​ഡു​ക​ള്‍ ന​ല്‍​കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ല്‍​കി​യ​തി​നെ​ത്തു​ട​ര്‍​ന്ന് പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ചു.
നേ​താ​ക്ക​ളാ​യ ഐ. ​മ​ൻ​സൂ​ർ, സി​ബി​ൽ ബാ​ബു, ശ്രീ​ദേ​വി പ്ര​കാ​ശ്, എ​ബി നാ​ഗ​മ​ല, ഷെ​മീ​ജ് ക​ഴു​തു​രു​ട്ടി, ബി​ജേ​ഷ് രാ​ജേ​ന്ദ്ര​ൻ, അ​ഖി​ൽ, അ​ർ​ച്ച​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.