സ്കൂ​ളു​ക​ൾ​ക്ക് ഇ​ൻ​ഫ്രാ​റെ​ഡ് തെ​ർ​മോ​മീ​റ്റ​ർ വി​ത​ര​ണം ചെ​യ്തു
Tuesday, October 26, 2021 11:20 PM IST
ച​വ​റ : ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ സ്കൂ​ളു​ക​ൾ​ക്ക് ഇ​ൻ​ഫ്രാ​റെ​ഡ് തെ​ർ​മോ​മീ​റ്റ​ർ വി​ത​ര​ണം ചെ​യ്തു.​ പ​ഞ്ചാ​യ​ത്ത്‌ ത​ല ഉ​ദ്ഘാ​ട​നം ച​വ​റ ശ​ങ്ക​ര​മം​ഗ​ലം കാ​മ​ൻ​കു​ള​ങ്ങ​ര സ​ർ​ക്കാ​ർ എ​ൽപി ​സ്കൂ​ളി​ൽ ന​ട​ന്നു.​ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്‌ എ​സ്. തു​ള​സി​ധ​ര​ൻ പി​ള്ള സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് ഇ​ൻ​ഫ്രാ​റെ​ഡ് തെ​ർ​മോ​മീ​റ്റ​ർ കൈ​മാ​റി​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡന്‍റ് ഉ​ഷ​കു​മാ​രി, വി​ദ്യാ​ഭ്യാ​സ സ്‌​ഥി​രം സ​മ​തി അ​ധ്യ​ക്ഷ ല​തി​ക രാ​ജ​ൻ, സ്കൂ​ൾ മാ​നേ​ജ്മെന്‍റ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് എം ​കൊ​ച്ചു​പ​റ​മ്പി​ൽ, ടീ​ച്ച​ർ ഇ​ൻ​ചാ​ർ​ജ് പു​ഷ്പ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മു​കു​ന്ദ​പു​രം സ​ർ​ക്കാ​ർ എ​ൽ പി ​എ​സ്, മൂ​ക്കു​ത്തോ​ട് സ​ർ​ക്കാ​ർ യു ​പി എ​സ്, പു​തു​ക്കാ​ട് സ​ർ​ക്കാ​ർ എ​ൽ പി ​സ്കൂ​ളു​ക​ൾ​ക്കും ഇ​ൻ​ഫ്രാ​റെ​ഡ് തെ​ർ​മോ​മീ​റ്റ​ർ കൈ​മാ​റി.