യു​വാ​ക്ക​ളെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച മു​ഖ്യപ്ര​തി പി​ടി​യി​ൽ
Friday, November 26, 2021 11:32 PM IST
ച​വ​റ: യു​വാ​ക്ക​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഘ​ത്തി​ലെ ഒ​ളി​വി​ലാ​യി​രു​ന്ന മു​ഖ്യ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. ച​വ​റ തോ​ട്ടി​ന് വ​ട​ക്ക് മം​ഗ​ല്യം വീ​ട്ടി​ല്‍ നി​ന്നും തേ​വ​ല​ക്ക​ര അ​രി​ന​ല്ലൂ​ര്‍ പാ​ര​യി​ല്‍ വീ​ട്ടി​ല്‍ പ്ര​വീ​ണ്‍​കു​മാ​ര്‍ (അ​യ്യ​പ്പ​ന്‍, 21) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.
ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി തേ​വ​ല​ക്ക​ര ചേ​ന​ങ്ക​ര​മു​ക്കി​ന് കി​ഴ​ക്ക് റോ​ഡി​ല്‍ ബൈ​ക്കി​ൽ വ​ന്ന അ​രി​ന​ല്ലൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ജോ​യി, സ​നൂ​പ് എ​ന്നീ യു​വാ​ക്ക​ളെ കൂ​ട്ടാ​ളി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ത​ട​ഞ്ഞ് നി​ര്‍​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് ജോ​യി​യെ ത​ല​യ്ക്ക് വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യും ത​ട​യാ​ന്‍ ശ്ര​മി​ച്ച സ​നൂ​പി​ന്‍റെ വ​ല​ത് കൈ​യി​ൽ വെ​ട്ടു​ക​യും ചെ​യ്തു.
ഇ​യാ​ളും ജോ​യി​യും ത​മ്മി​ല്‍ തേ​വ​ല​ക്ക​ര അ​രീ​ക്കാ​വ് അ​മ്പ​ല​ത്തി​ലെ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​മ്പ് വ​ഴ​ക്കു​ണ്ടാ​കു​ക​യും കൊ​ല​പ​താ​ക ശ്ര​മ​ത്തി​ന് കേ​സു​ക​ള്‍ ന​ട​ന്നു വ​രു​ക​യു​മാ​ണ്. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ല്‍ പോ​യ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി നാ​രാ​യ​ണ​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.
കേ​സി​ലെ മ​റ്റ് മൂ​ന്ന് പ്ര​തി​ക​ളെ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് പി​ടി​കൂ​ടി റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. ക​രു​നാ​ഗ​പ്പ​ള​ളി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ഷൈ​നൂ തോ​മ​സി​ന്‍റെ നേ​ത്യ​ത്വ​ത്തി​ല്‍ തെ​ക്കും​ഭാ​ഗം ഇ​ന്‍​സ്പെ​ക്ട​ര്‍ ദി​നേ​ഷ് കു​മാ​ര്‍, എ​സ്ഐ സു​ജാ​ത​ന്‍​പി​ള​ള, ച​വ​റ എ​സ്ഐ സു​കേ​ശ്, ക​രു​നാ​ഗ​പ്പ​ള​ളി എ​എ​സ്ഐ ഷാ​ജി​മോ​ന്‍, എ​എ​സ്ഐ മാ​രാ​യ ക്രി​സ്റ്റി, ഹ​രി​കൃ​ഷ്ണ​ന്‍, ജ​യ​ച​ന്ദ്ര​ന്‍​പി​ള​ള, സി​പി​ഒ മാ​രാ​യ സെ​ബി​ന്‍, ര​തീ​ഷ്, രി​പു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.