ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കും: മ​ന്ത്രി
Saturday, November 27, 2021 11:23 PM IST
കൊല്ലം: മ​ഴ​ക്കെ​ടു​തി ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി കെ. ​എ​ന്‍. ബാ​ല​ഗോ​പാ​ല്‍. ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ലാ​ണ് നി​ര്‍​ദ്ദേ​ശം. ത​ക​ര്‍​ന്ന ഗ്രാ​മീ​ണ റോ​ഡു​ക​ള്‍ പു​ന​ര്‍​നി​ര്‍​മി​ച്ച് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ന്ന​തി​ല്‍ മു​ന്‍​ഗ​ണ​ന ന​ല്‍​ക​ണം. തോ​ടു​ക​ള്‍, ആ​റു​ക​ള്‍ എ​ന്നി​വ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ക​യും ആ​ഴം​കൂ​ട്ടു​ക​യും സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മി​ക്കു​ക​യും വേ​ണം. കോ​വി​ഡ് നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​രോ​ഗ്യ​രം​ഗ​ത്ത് പ്ര​ത്യേ​ക​ശ്ര​ദ്ധ അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സ്‌​കൂ​ളു​ക​ള്‍ തു​റ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് യാ​ത്രാ​സൗ​ക​ര്യം ഉ​റ​പ്പാ​ക്ക​ണം. കെഎ​സ്ആ​ര്‍ടിസി, പ്രൈ​വ​റ്റ് ബ​സു​ക​ളു​ടെ സ​മ​യ​കൃ​ത്യ​ത ഉ​റ​പ്പ് വ​രു​ത്ത​ണം. പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍​ന്ന വീ​ടു​ക​ള്‍ ലൈ​ഫ് മി​ഷ​നി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പു​ന​ര്‍ നി​ര്‍​മി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് എംഎ​ല്‍​എ​മാ​രാ​യ കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍, പി.​എ​സ്. സു​പാ​ല്‍, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി​യു​ടെ പ്ര​തി​നി​ധി എ​ബ്ര​ഹാം സാ​മു​വ​ല്‍, കെ. ​ബി.​ഗ​ണേ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ യു​ടെ പ്ര​തി​നി​ധി പി. ​എ സ​ജി​മോ​ന്‍ എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.
ക​ല്ല​ട-​പ​വി​ത്രേ​ശ്വ​രം റോ​ഡി​ല്‍ പൈ​പ്പ് ലൈ​ന്‍ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി എ​ടു​ത്ത കു​ഴി​ക​ള്‍ ഉ​ട​ന്‍ നി​ക​ത്ത​ണ​മെ​ന്ന് കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍ എംഎ​ല്‍​എ. പ​റ​ഞ്ഞു. കു​ന്ന​ത്തൂ​ര്‍, ചീ​ക്ക​ല്‍​ക​ട​വ്, ക​ട​പു​ഴ പാ​ല​ങ്ങ​ളു​ടെ വ​ശ​ങ്ങ​ളി​ല്‍ നെ​റ്റ് സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് ബ്രി​ഡ്ജ​സ് ഡി​വി​ഷ​ന് നി​ര്‍​ദേ​ശ​വും ന​ല്‍​കി.