പോ​ലീ​സ് ഹോ​ക്കി ടീ​മി​ന് സ്പോ​ർ​ട്സ് കി​റ്റ് കൈ​മാ​റി
Monday, November 29, 2021 10:38 PM IST
കൊ​ല്ലം: സ്റ്റേ​റ്റ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ​യു​ടെ സ​ഹാ​യസ​ഹ​ക​ര​ണ​ത്തോ​ടെ ആ​ദ്യ​മാ​യി രൂ​പ​വ​ത്ക​രി​ച്ച കേ​ര​ള പോ​ലീ​സ് ഹോ​ക്കി ടീ​മി​ന് സ്പോ​ർ​ട്സ് കി​റ്റു​ക​ൾ കൈ​മാ​റി. ആ​ശ്രാ​മ​ത്തെ ഹോ​ക്കി സ്റ്റേ​ഡി​യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ച​ട​ങ്ങി​ൽ എ​സ്ബി​ഐ കൊ​ല്ലം ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ എം.​എ.​മ​ഹേ​ഷ് കു​മാ​ർ ടീ​മി​നു​ള്ള സ്പോ​ർ​ട്സ് കി​റ്റു​ക​ൾ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ടി. ​നാ​രാ​യ​ണ​ന് കൈ​മാ​റി. എ​സി​പി​മാ​രാ​യ ജോ​സി ചെ​റി​യാ​ൻ, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്റ് എ​ക്സ്. ഏ​ണ​സ്റ്റ്, എ​സ്ബി​ഐ റീ​ജ​ണ​ൽ മാ​നേ​ജ​ർ പ്ര​ദീ​പ് ച​ന്ദ്ര​ൻ, ശ്രീ​ര​സ്തു പി​ള്ള, ഡോ.​എം.​ജെ. മ​നോ​ജ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.
ര​ണ്ട​ര​പ്പ​തി​റ്റാ​ണ്ടി​ന്‍റെ ശ്ര​മ​ത്തി​ന് ഒ​ടു​വി​ലാ​ണ് ന​മ്മു​ടെ പോ​ലി​സിന്‍റെ ഹോ​ക്കി ടീം ​എ​ന്ന സ്വ​പ്നം പൂ​വ​ണി​യു​ന്ന​ത്. ഡി​ജി​പി അ​നി​ൽ കാ​ന്ത്, എ​ഡി​ജി​പി മ​നോ​ജ് ഏ​ബ്ര​ഹാം എ​ന്നി​വ​രു​ടെ അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ കൂ​ടി ല​ഭി​ച്ച​താ​ണ് ടീ​മി​ന്റെ ഇ​പ്പോ​ഴ​ത്തെ പി​റ​വി​ക്ക് നി​മി​ത്ത​മാ​യ​ത്.
ര​ണ്ടു​മു​ത​ൽ 11 വ​രെ ബം​ഗ​ളു​രു​വി​ൽ ന​ട​ക്കു​ന്ന അ​ഖി​ലേ​ന്ത്യാ പോ​ലീ​സ് ഗെ​യിം​സി​ലാ​ണ് കേ​ര​ള പോ​ലീ​സ് ഹോ​ക്കി ടീ​മി​ന്‍റെ അ​ര​ങ്ങേ​റ്റം. പോ​ലീ​സ് ഗെയിം​സി​ന് 70 വ​ർ​ഷ​ത്തെ പ​ഴ​ക്ക​മു​ണ്ട്. ഗെയിം​സി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് കേ​ര​ളം ഹോ​ക്കി ടീ​മി​നെ മ​ത്സ​ര​ത്തി​ന് അ​ണി​നി​ര​ത്തു​ന്ന​ത്. വ​മ്പ​ന്മാ​രെ വെ​ല്ലു​വി​ളി​ക്കാ​നു​ള്ള ആ​ത്മ​വി​ശ്വാ​സ​വു​മാ​യി ത​ന്നെ​യാ​ണ് കേ​ര​ള ടീ​മി​ന്‍റെ രം​ഗ​പ്ര​വേ​ശം.
പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ വ​ഴി പോ​ലീ​സി​ൽ നി​യ​മ​നം ല​ഭി​ച്ച 18 പേ​രാ​ണ് ടീ​മി​ൽ ഉ​ള്ള​ത്. ഇ​തി​ൽ ഒ​രാ​ൾ പോ​ലും സ്പോ​ർ​ട്ട്സ് ക്വാ​ട്ട​യി​ൽ നി​യ​മ​നം ല​ഭി​ച്ച​വ​രി​ല്ല എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. എ​ന്നാ​ൽ സം​സ്ഥാ​ന ഹോ​ക്കി ടീ​മി​ൽ ക​ളി​ച്ച​വ​രും ദേ​ശീ​യ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​രും ടീ​മി​ലു​ണ്ട്. അ​വ​രു​ടെ അ​നു​ഭ​വ സ​മ്പ​ത്തും ടീ​മി​ന്‍റെ മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് കൈ​മു​ത​ലാ​കും എ​ന്നാ​ണ് പ്ര​തീ​ക്ഷ.
ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി കൊ​ല്ലം ആ​ശ്രാ​മ​ത്തെ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ഹോ​ക്കി സ്റ്റേ​ഡി​യ​ത്തി​ൽ ആ​യി​രു​ന്നു പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ പോ​ലും അ​വ​ഗ​ണി​ച്ചു​ള്ള ടീ​മിന്‍റെ തീ​വ്ര​പ​രി​ശീ​ല​നം. സ്പോ​ർ​ട്സ് അ​ഥോ​റി​റ്റി ഒ​ഫ് ഇ​ന്ത്യ​യു​ടെ മു​ൻ പ​രി​ശീ​ല​ക​നാ​യി​രു​ന്ന അ​ലി അ​ക്ബ​റാ​ണ് ടീ​മി​ന്‍റെ പ​രി​ശീ​ല​ക​ൻ.