പോ​ലീ​സ് റെ​യ്ഡ് നടത്തി
Monday, November 29, 2021 10:40 PM IST
ക​രു​നാ​ഗ​പ്പ​ള്ളി : പോ​പ്പു​ല​ർ​ഫ്ര​ണ്ട് ദ​ക്ഷി​ണ​മേ​ഖ​ല ഓ​ഫീ​സി​ൽ പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി. ക​രു​നാ​ഗ​പ്പ​ള്ളി, പു​തി​യ​കാ​വ് നെ​ഞ്ചു​രോ​ഗാ​ശു​പ​ത്രി​ക്കു സ​മീ​പ​മു​ള്ള ഓ​ഫീ​സി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ നി​ര​വ​ധി പേ​ർ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ഇ​വി​ടെ വ​ന്നു പോ​കു​ന്ന​താ​യു​ള്ള വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ടി ​നാ​രാ​യ​ണ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി ​ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ ടെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ന്ന​ത്.
ശ​ക്ത​മാ​യ പോ​ലീ​സ് സ​ന്നാ​ഹ​ത്തോ​ടെ ആ​യി​രു​ന്നു റെ​യ്ഡ്. എ​ന്നാ​ൽ റെ​യ്ഡ് വി​വ​രം അ​റി​ഞ്ഞ​തോ​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും നി​ര​വ​ധി പോ​പ്പു​ല​ർ ഫ്ര​ണ്ട്, എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ പ്ര​ദേ​ശ​ത്ത് ത​ടി​ച്ചു​കൂ​ടി. റെ​യ്ഡി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​നെ​ത്തി​യ പ്രാ​ദേ​ശി​ക വാ​ർ​ത്താ ചാ​ന​ൽ കാ​മ​റാ​മാ​ൻ രാ​ജ​ൻ (56)നെ ​പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചു.
ത​ല​യ്ക്കും മു​ഖ​ത്തും രാ​ജ​ന് പ​രി​ക്കേ​റ്റു. കാ​മ​റ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പൊ​ലീ​സ് എ​ത്തി കാ​മ​റ വാ​ങ്ങി രാ​ജ​ന് തി​രി​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു. മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ രാ​ജ​നെ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. രാ​ജ​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. റെ​യ്ഡി​ൽ ഗു​രു​ത​ര​മാ​യ കാ​ര്യ​ങ്ങ​ൾ ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല എ​ന്നാ​ണ് വി​വ​രം.
ഏ​താ​നും ല​ഘു​ലേ​ഖ​ക​ൾ മാ​ത്ര​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്. കാ​മ​റാ​മാ​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ക​രു​നാ​ഗ​പ്പ​ള്ളി പ്ര​സ് ക്ല​ബ് പ്ര​തി​ഷേ​ധി​ച്ചു.