കോ​ട്ട​വാ​സ​ലി​ല്‍ ക​ഞ്ചാ​വ് പി​ടി​കൂടിയ സം​ഭ​വം; അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി
Monday, November 29, 2021 10:40 PM IST
തെ​ന്മ​ല: കേ​ര​ള -ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി​യാ​യ കോ​ട്ട​വാ​സ​ലി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ ക​ഞ്ചാ​വ് വേ​ട്ട​യി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​പ്പോ​ള്‍ ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ ക​ഴി​യു​ന്ന പ്ര​തി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും.

ഇ​തി​നാ​യി വ​രും​ദി​വ​സ​ങ്ങ​ളി​ല്‍​ത​ന്നെ തെ​ന്മ​ല പോ​ലീ​സ് പു​ന​ലൂ​ര്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കും. ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യ​ലു​ക​ള്‍​ക്ക് ശേ​ഷം കേ​ര​ളം ആ​ന്ധ്രാ​പ്ര​ദേ​ശ് തെ​ലു​ങ്കാ​ന സം​സ്ഥാ​ന​ങ്ങ​ളി​ല്‍ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും.

പ്ര​ധാ​ന​മാ​യും ക​ഞ്ചാ​വ് എ​വി​ടെ നി​ന്നും കൊ​ണ്ടു​വ​ന്നു, ഇ​വ​ര്‍ ഏ​തൊ​ക്കെ വ​ഴി​യി​ലൂ​ടെ​യാ​ണ് കേ​ര​ള അ​തി​ര്‍​ത്തി​വ​രെ എ​ത്തി​യ​ത്, ഇ​ത്ര​യ​ധി​കം ക​ഞ്ചാ​വ് ആ​ര്‍​ക്കു വേ​ണ്ടി കൊ​ണ്ടു​വ​ന്നു എ​ന്ന​താ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഒ​പ്പം തെ​ലു​ങ്കാ​ന​യി​ല്‍ നി​ന്നു​ള്ള ചി​ല സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​വോ​യി​സ്റ്റ് ബ​ന്ധ​വും ക​ഞ്ചാ​വ് ക​ട​ത്തി​ല്‍ പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്.
പി​ടി​യി​ലാ​യ ആ​ന്ധ്ര സ്വ​ദേ​ശി​ക​ളാ​യ കൊ​ല​സാ​നി ഹ​രി​ബാ​ബു (39), ചെ​മ്പ​ട്ടി ബ്രാ​മ്യ (35) എ​ന്നി​വ​രു​ടെ ഫോ​ണ്‍ കാ​ളു​ടെ പൂ​ര്‍​ണ വി​വ​രം പോ​ലീ​സ് സൈ​ബ​ര്‍ സെ​ല്‍ മു​ഖേ​നെ ശേ​ഖ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കേ​സി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ളെ കു​റി​ച്ചും പോ​ലീ​സി​നു വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​ക്ക​ഴി​ഞ്ഞ 26-നാ​ണ് കോ​ട്ട​വ​സ​ലി​ല്‍ നി​ന്നും ആ​ഡം​ബ​ര കാ​റി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 63 കി​ലോ​യി​ല​ധി​കം വ​രു​ന്ന ക​ഞ്ചാ​വ് തെ​ന്മ​ല എ​സ്ഐ ഡി.​ജെ ശാ​ലു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ണ് പി​ടി​കൂ​ടു​ന്ന​ത്. കാ​റി​ന്‍റെ ഡോ​റു​ക​ളി​ല​ട​ക്കം ആ​ര്‍​ക്കും സം​ശ​യം തോ​ന്നാ​ത്ത വി​ധ​മാ​ണ് ക​ഞ്ചാ​വ് ക​ട​ത്തി​യ​ത്.

പു​ന​ലൂ​ര്‍ ഡി​വൈ​എ​സ്പി ബി ​വി​നോ​ദി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ തെ​ന്മ​ല എ​സ് എ​ച്ച് ഒ ​എം ജി ​വി​നോ​ദ് എ​സ് ഐ ​ശാ​ലു തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ന​ട​ന്ന ഏ​റ്റ​വും വ​ലി​യ ക​ഞ്ചാ​വ് വേ​ട്ട​യാ​ണ് തെ​ന്മ​ല പോ​ലീ​സ് ന​ട​ത്തി​യ​ത്.