തീവ്രവാദത്തിന് ആളെ കൂട്ടി നൽകുന്ന നയമല്ല സിപിഎമ്മിന്‍റേതെന്ന്
Thursday, December 2, 2021 11:16 PM IST
പു​ന​ലൂ​ർ: ബി​ജെ​പി അ​ട​ക്ക​മു​ള്ള വ​ർ​ഗീ​യ മ​ത തീ​വ്ര​വാ​ദ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് ആ​ളെ​ക്കൂ​ട്ടി ന​ൽ​കു​ന്ന ന​യ​മ​ല്ല സി ​പി എ​മ്മി​ന്‍റേ​തെ​ന്ന് സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി എ​സ്.​ബി​ജു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
അ​ത്ത​രം ദേ​ശ​ദ്രേ​ഹ നി​ല​പാ​ടു​ക​ളി​ൽ നി​ന്നും മാ​റി മ​ത നി​ര​പേ​ക്ഷ രാ​ഷ്ടീ​യം സ്വീ​ക​രി​ക്കാ​ൻ ആ​ര് ത​യാ​റാ​യാ​ലും അ​വ​രെ സി​പി​എം പ്രോ​ത്സാ​ഹി​പ്പി​ക്കും. ആ​ര്യ​ങ്കാ​വ് പ​ഞ്ചാ​യ​ത്ത് അം​ഗ​വും ബി​ജെ​പി സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വു​മാ​യ മാ​മ്പ​ഴ​ത്ത​റ സ​ലീ​മി​നെ സി​പി​എ​മ്മി​ൽ തി​രി​ച്ച് എ​ടു​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് ഏ​രി​യ സെ​ക്ര​ട്ട​റി ഇ​ത് സൂ​ചി​പ്പി​ച്ച​ത്.
ബി​ജെ​പി സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ത്വ​വും പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ സ്ഥാ​ന​വും രാ​ജി വെ​ച്ച ശേ​ഷം മാ​മ്പ​ഴ​ത്ത​റ സ​ലീം സി​പി​എ​മ്മി​ൽ ചേ​രു​മെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നെ പ​രാ​ജ​പ്പെ​ടു​ത്താ​ൻ ബി​ജെ​പി അ​ട​ക്ക​മു​ള്ള വ​ർ​ഗീ​യ ശ​ക്തി​ക​ളു​മാ​യി ചേ​ർ​ന്ന് അ​വി​ശു​ദ്ധ സ​ഖ്യ​ത്തി​ൽ ഏ​ർ​പ്പെ​ട്ട​വ​രാ​ണ് ആ​ര്യ​ങ്കാ​വി​ലെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​മെ​ന്നും ഏ​രി​യ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. ആ​ര്യ​ങ്കാ​വ് പ​ഞ്ചാ​യ​ത്തി​ലെ ലൈ​ഫ് പ​ദ്ധ​തി​ക്കു വേ​ണ്ടി ഭൂ​മി വാ​ങ്ങി​യ​തി​ൽ ക്ര​മ​ക്കേ​ട് ഉ​ണ്ടെ​ങ്കി​ൽ അ​തി​ന് സ​മാ​ധാ​നം പ​റ​യേ​ണ്ട​ത് ഭ​ര​ണം കൈ​യാ​ളു​ന്ന യു​ഡി​എ​ഫ് നേ​തൃ​ത്വ​മാ​ണ്. അ​ഴി​മ​തി​ക്ക് കൂ​ട്ടു നി​ൽ​ക്കു​ന്ന നി​ല​പാ​ടു​ക​ൾ സി​പി​എം സ്വീ​ക​രി​ച്ചി​ട്ടി​ല്ല.
പാ​ർ​ട്ടി വി​ട്ടു പോ​യ ക​ര​വാ​ളൂ​ർ ഗ്രാ​മ​പ പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യ എ​സ്.​പ്ര​ദീ​പ് തു​ട​ർ​ച്ച​യാ​യി ന​ട​ത്തി വ​രു​ന്ന പാ​ർ​ട്ടി വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ തി​രു​ത്ത​ണ​മെ​ന്ന് പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ തി​രു​ത്താ​ൻ ത​യാ​റാ​വാ​തെ പ്ര​ദീ​പ് സ്വ​യം രാ​ജി​വ​ച്ചു പു​റ​ത്ത് പോ​കു​ക​യാ​യി​രു​ന്നു.
ഇ​ദ്ദേ​ഹ​ത്തോ​ടെ​പ്പം രാ​ജി​വ​ച്ച കു​ഞ്ഞു​മോ​ൻ അ​ട​ക്ക​മു​ള്ള​വ​ർ തെ​റ്റ് മ​ന​സി​ലാ​ക്കി പാ​ർ​ട്ടി​യി​ൽ മ​ട​ങ്ങി വ​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ർ​ട്ടി​യെ ത​ള്ളി​പ്പ​റ​യു​ക​യും കു​റ്റ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു സ്വ​യം പു​റ​ത്തു​പോ​യ പ്ര​ദീ​പ് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ സ്ഥാ​നം കൂ​ടി രാ​ജി വ​യ്ക്ക​ണം എ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സി​പി​എം പു​ന​ലൂ​ർ ഏ​രി​യാ സ​മ്മേ​ള​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​ന​ലൂ​ർ ഈ​സ്റ്റ് ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സ​തേ​ഷ്, ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക്‌ സെ​ക്ര​ട്ട​റി ശ്യാം ​തു​ട​ങ്ങി​യ​വ​ർ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.
ര​ജി​സ്‌​ട്രേ​ഷ​ന്‍ തീ​യ​തി നീ​ട്ടി
കൊല്ലം: സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നടത്തു​ന്ന ഓ​ണ്‍​ലൈ​ന്‍ കേ​ര​ളോ​ത്സ​വ​ത്തി​നു​ള്ള ര​ജി​സ്‌​ട്രേ​ഷ​ന്‍, വി​ഡി​യോ അ​പ്‌​ലോ​ഡിം​ഗ് എ​ന്നി​വ​യ്ക്കു​ള്ള അ​വ​സാ​ന തീ​യ​തി 12 വ​രെ നീ​ട്ടി. www.keralotsavam.com ല്‍ ​മ​ത്സ​രാ​ര്‍​ഥി​ക​ള്‍​ക്കും, ക്ല​ബു​ക​ള്‍​ക്കും ര​ജി​സ്റ്റ​ര്‍ ചെ​യ്യാം, വി​ഡി​യോ​ക​ളും ന​ല്‍​കാം. ഫോ​ണ്‍ - 0474 2798440, 9447408609, 9037380195.