ജില്ലാ പഞ്ചായത്തിന്‍റെ ശിലാഫലകം സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ത​ക​ർ​ത്തു
Saturday, January 15, 2022 10:38 PM IST
കു​ണ്ട​റ: കി​ഴ​ക്കേ​ക​ല്ല​ട​യി​ൽ സാ​മൂ​ഹ്യ ​വി​രു​ദ്ധ​ർ​ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ശി​ലാ​ഫ​ല​കം ത​ക​ർ​ത്തു. കി​ഴ​ക്കേ​ക​ല്ല​ട പ​ഞ്ചാ​യ​ത്തി​ലെ​ മാ​ർ​ത്താ​ണ്ഡ​പു​രം-മൂ​ഴി റോ​ഡി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന ശി​ലാ​ഫ​ല​ക​മാണ് സാ​മൂഹ്യ​വി​രു​ദ്ധ​ർ​ന​ശി​പ്പി​ച്ച​ത്.

ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് 2020-2021 സാ​മ്പ​ത്തി​ക​ വ​ർ​ഷ​ത്തെ ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി മാ​ർ​ത്താ​ണ്ഡ​പു​രം മൂ​ഴി റോ​ഡ് റീ​ടാ​റി​ങ്ങും​ സൈ​ഡ് വാ​ൾ നി​ർ​മാ​ണ​വും ന​ട​ത്തി​യി​രു​ന്നു. 30 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഡി​സം​ബ​റി​ൽ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച​ത്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ർ​ത്താ​ണ്ഡ​പു​ര​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന ശി​ലാ​ഫ​ല​ക​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ൽ​ സാ​മൂ​ഹ്യവി​രു​ദ്ധ​ർ ത​ക​ർ​ത്ത​ത്. കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്തി മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി എം ​കി​ഴ​ക്കേ​ക​ല്ല​ട ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജി ​വേ​ലാ​യു​ധ​ൻ കി​ഴ​ക്കേ​ക​ല്ല​ട പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ലോ​ക്ക​ൽ ക​മ്മി​റ്റി യോ​ഗം ശി​ലാ​ഫ​ല​കം ന​ശി​പ്പി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചു.