രാ​ജ്യം സൈ​നി​ക​രോ​ട് ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു: ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്
Saturday, January 15, 2022 10:53 PM IST
കൊ​ട്ടാ​ര​ക്ക​ര : രാ​ജ്യ​സ്നേ​ഹ​ത്തി​ന്‍റെ​യും രാ​ജ്യ​സേ​വ​ന​ത്തി​ന്‍റെയും ഉ​ത്ത​മ മാ​തൃ​ക​ക​ളാ​ണ് ഓ​രോ ഇ​ന്ത്യ​ൻ സൈ​നി​ക​നു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം ​കെ ഡാ​നി​യ​ൽ. ക​ല​യ​പു​രം ആ​ശ്ര​യ​സ​ങ്കേ​ത​ത്തി​ൽ ന​ട​ന്ന സൈ​നി​ക ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ന് ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച സൈ​നി​ക ശ​ക്തി​ക​ളി​ൽ ഒ​ന്നാ​യ ഇ​ന്ത്യ സ്വ​ന്തം രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി ഏ​ത​റ്റം വ​രെ പോ​കാ​നും മ​ടി​കാ​ണി​ക്കാ​ത്ത ധൈ​ര്യ​ത്തി​ന്‍റെ പ്ര​തി​രൂ​പ​ങ്ങ​ളാ​ണ് .

രാ​പ്പ​ക​ൽ ക​ണ്ണി​മ ചി​മ്മാ​തെ അ​വ​ർ അ​തി​ർ​ത്തി​ക​ളി​ൽ നി​ല​യു​റ​പ്പി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് ന​മ്മു​ക്ക് ഇ​വി​ടെ സു​ഖ​മാ​യി ഉ​റ​ങ്ങാ​ൻ ക​ഴി​യു​ന്ന​ത് . അ​തു​കൊ​ണ്ട് ത​ന്നെ അ​വ​രു​ടെ സേ​വ​ന​ങ്ങ​ളെ ന​മ്മ​ൾ ബ​ഹു​മാ​നി​ക്ക​ണ​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു .

ദീ​ർ​ഘ​കാ​ല​ത്തെ രാ​ജ്യ​സേ​വ​ന​ത്തി​ന് ശേ​ഷം വി​ര​മി​ച്ച ജോ​ൺ കു​രി​കേ​ശു, ബി. ​മ​ണി​ലാ​ൽ, പി.​കു​ഞ്ഞി​രാ​മ​ൻ പി​ള്ള , ലി​സി രാ​ജ​ൻ, സാ​മു​വ​ൽ മു​ള​വ​ന, സി.​വൈ. ജോ​ർ​ജ്, ആ​ർ. ര​ത്ന​കു​മാ​ർ, സി. ​സു​രേ​ന്ദ്ര​ൻ​പി​ള്ള, പി.​ജെ . ജോ​ൺ​സ​ൺ, റെ​ജി​മോ​ൻ.ജി, ​ആ​ർ .രാ​ജീ​വ്, വ​ർ​ഗീ​സ് മാ​ത്യു എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ശ്ര​യ ആ​ദ​രി​ച്ചു .

ആ​ശ്ര​യ പ്ര​സി​ഡന്‍റ് കെ. ​ശാ​ന്ത​ശി​വന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ മൈ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ജി ​നാ​ഥ് വി​ശി​ഷ്ടാ​തി​ഥി ആ​യി​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ.​ഷാ​ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ അ​നി​ത ഗോ​പി​നാ​ഥ് , ആ​ശ്ര​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ല​യ​പു​രം ജോ​സ്, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഒ.​ദി​വാ​ക​ര​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.