പാ​റ​ക്വാ​റി​യി​ല്‍ അ​പ​ക​ടം അ​തി​ഥി തൊ​ഴി​ലാ​ളി മ​രി​ച്ചു
Saturday, January 15, 2022 11:16 PM IST
അ​ഞ്ച​ല്‍ : ചി​ത​റ​യി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പാ​റ ക്വാ​റി​യി​ല്‍ പാ​റ പൊ​ട്ടി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന ജാ​ക്ക്ഹാ​മ​ര്‍ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ അ​തി​ഥി തൊ​ഴി​ലാ​ളി​ക്ക് ദാ​രു​ണാ​ന്ത്യം. വെ​സ്റ്റ്‌ ബം​ഗാ​ള്‍ സ്വ​ദേ​ശി ബാ​ബു​ല്‍ റോ​യ് (38) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് ചി​ത​റ ത​ല​വ​ര​മ്പ് നാ​ലു​മു​ക്കി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പാ​റ ക്വാ​റി​യി​ല്‍ അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

പാ​റ പൊ​ട്ടി​ക്കു​ന്ന​തി​നാ​യി വെ​ടി​മ​രു​ന്ന് നി​റ​യ്ക്കാ​ന്‍ കു​ഴി എ​ടു​ക്കു​ന്ന​തി​നി​ടെ ജാ​ക്ക്ഹാ​മ​ര്‍ വാ​ഹ​നം മ​റി​യു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​നും പ​റ​ക്കു​മി​ട​യി​ല്‍ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​യെ പു​റ​ത്തെ​ടു​ത്ത് ക​ട​യ്ക്ക​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ചി​ത​റ പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കാ​യി മാ​റ്റി. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.