ക​ല​യ​പു​രം ജോ​സി​ന് പ്ര​ഷ്യ​സ് ഡ്രോ​പ്സ് പു​ര​സ്കാ​രം
Sunday, January 16, 2022 11:41 PM IST
കൊ​ട്ടാ​ര​ക്ക​ര: സാ​മൂ​ഹ്യ ജീ​വ​കാ​രു​ണ്യ രം​ഗ​ത്തെ നി​സ്തു​ല​മാ​യ സേ​വ​ന​ങ്ങ​ളെ ആ​ദ​രി​ച്ച് 2021 ലെ ​പ്രെ​ഷ്യ​സ് ഡ്രോ​പ്‌​സ് അ​ച്ചീ​വേ​ഴ്സ് അ​വാ​ർ​ഡ് ആ​ശ്ര​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ല​യ​പു​രം ജോ​സി​ന്.

ഇ​ന്ന് ന​ട​ക്കു​ന്ന പ്രെ​ഷ്യ​സ് ഡ്രോ​പ്സി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷ സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി പു​ര​സ്‍​കാ​രം സ​മ്മാ​നി​ക്കും .

ഹൃ​ദ്രോ​ഗ വി​ഭാ​ഗം ഡോ​ക്ട​റി​ല്ല;
രോ​ഗി​ക​ൾ വ​ല​യു​ന്നു

പു​ന​ലൂ​ർ: താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ഹൃ​ദ്രോ​ഗ വി​ഭാ​ഗം ഡോ​ക്ട​റെ നി​യ​മി​യ്ക്കാ​ത്ത​ത് രോ​ഗി​ക​ളെ വ​ല​യ്ക്കു​ന്നു.

നാ​ലു മാ​സം മു​മ്പു​വ​രെ ഇ​വി​ടെ ആ​ഴ്ച​യി​ൽ ഒ​രു​ദി​വ​സം ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് ഡോ​ക്ട​റി​ല്ലാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​യി. പ​ത്തു​നി​ല കെ​ട്ടി​ട​ങ്ങ​ളും ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളും എ​ല്ലാം ഇ​വി​ടെ​യു​ണ്ടാ​യി​ട്ടും പ്ര​ധാ​ന വി​ഭാ​ഗ​മാ​യ കാ​ർ​ഡി​യോ​ള​ജി​യ്ക്ക് ഡോ​ക്ട​റി​ല്ലാ​ത്ത​ത് ഏ​റെ പ്ര​തി​ഷേ​ധ​ത്തി​നും ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.

ഹൃ​ദ്രോ​ഗി​ക​ൾ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ നൂ​റു​ക​ണ​ക്കി​ന് ഉ​ണ്ടാ​യി​ട്ടും അ​വ​ർ​ക്ക് ചി​കി​ത്സാ സൗ​ക​ര്യ​മി​ല്ലാ​ത്ത​ത് രോ​ഗി​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​യ്ക്കാ​റു​ണ്ട്. എ​ത്ര​യും വേ​ഗം ഇ​വി​ടെ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ഡോ​ക്ട​റെ നി​യ​മി​യ്ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.