നി​ർ​ധ​ന​ർ​ക്ക് ജീ​വി​ത​മാ​ർ​ഗ​മേ​കി തൃ​പ്പ​ന​യം ദേ​വീ​ക്ഷേ​ത്രം
Monday, January 17, 2022 11:08 PM IST
കു​ണ്ട​റ: പ്ര​ദേ​ശ​ത്തെ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് ജീ​വി​ത​മാ​ർ​ഗ​മേ​കി തൃ​പ്പ​ന​യം ദേ​വീ​ക്ഷേ​ത്രം. 25ആ​ടു​ക​ളെ അ​ർ​ഹ​രാ​യ 25 കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്താ​ണ് ദേ​വീ​ക്ഷേ​ത്രം വ​ഴി​കാ​ട്ടി​യാ​യ​ത്.​ക്ഷേ​ത്ര വി​ശ്വാ​സി​യാ​യ ഒ​രു പ്ര​വാ​സി വാ​ങ്ങി ന​ൽ​കി​യ​താ​ണ് വി​ത​ര​ണം ചെ​യ്ത ആ​ടു​ക​ൾ.

അ​റി​യി​പ്പ് ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് തൃ​പ്പ​ന​യം ദേ​വി ക്ഷേ​ത്ര​ത്തി​ൽ ല​ഭി​ച്ച നൂ​റി​ൽ​പ​രം അ​പേ​ക്ഷ​ക​രി​ൽ നി​ന്ന് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് 25 അ​ർ​ഹ​രാ​യ കു​ടും​ബ​ങ്ങ​ളെ ക​ണ്ടെ​ത്തി​യ​ത്. ആ​ടു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ക്ഷേ​ത്രം ഭ​ര​ണ​സ​മി​തി പ്ര​സി​ഡ​ന്‍റ് സി.​കെ ച​ന്ദ്ര​ബാ​ബു നി​ർ​വ​ഹി​ച്ചു.

അം​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ ആ​ടി​നെ വി​ൽ​ക്കാ​ൻ പാ​ടി​ല്ലെ​ന്നും അ​വ​യെ സം​ര​ക്ഷി​ച്ച് അ​തി​ന്‍റെ പ്ര​സ​വ​ത്തി​ൽ ല​ഭി​ക്കു​ന്ന ഒ​രു​ആ​ട്ടി​ൻ കു​ഞ്ഞി​നെ ക്ഷേ​ത്ര​ത്തി​ൽ തി​രി​കെ ന​ൽ​ക​ണ​മെ​ന്നും അ​വ​യെ വീ​ണ്ടും അ​ടു​ത്ത കു​ടും​ബ​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്യു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ക്ഷേ​ത്രം ഭ​ര​ണ​സ​മി​തി ഭാ​ര​വാ​ഹി​ക​ളും അം​ഗ​ങ്ങ​ളും അ​റി​യി​ച്ചു.