പാ​രി​പ്പ​ള്ളി​യി​ൽ ഗാ​ന്ധി സ്മൃ​തി മ​ണ്ഡ​പം സ്ഥാ​പി​ക്കും: കോ​ൺ​ഗ്ര​സ്
Tuesday, January 18, 2022 11:07 PM IST
ചാ​ത്ത​ന്നൂ​ർ: ​മ​ഹാ​ത്മാ​ഗാ​ന്ധി സ്വാ​ത​ന്ത്ര്യ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​രി​പ്പ​ള്ളി​യി​ൽ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ സ്മ​ര​ണ നി​ല​നി​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പാ​രി​പ്പ​ള്ളി​യി​ൽ ഗാ​ന്ധി​ജി​യു​ടെ സ്മൃ​തി​മ​ണ്ഡ​പം കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ഥാ​പി​ക്കു​മെ​ന്ന് കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് മെ​മ്പ​ർ നെ​ടു​ങ്ങോ​ലം ര​ഘു പ​റ​ഞ്ഞു.

ഗാ​ന്ധി​ജി​യു​ടെ പാ​രി​പ്പ​ള്ളി സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ 85-ാം വാ​ർ​ഷി​ക ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ര​വൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​രി​പ്പ​ള്ളി​യി​ൽ സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി​സ്മൃ​തി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ൺ​ഗ്ര​സി​ന്‍റെ വ​ഴി​കാ​ട്ടി​യും മ​ന​സാ​ക്ഷി​യും ആ​യി​രു​ന്നു ഗാ​ന്ധി​ജി യെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഗാ​ന്ധി​ജി​യു​ടെ പാ​രി​പ്പ​ള്ളി സ​ന്ദ​ർ​ശനത്തിന്‍റെ 85-ാ വാ​ർ​ഷി​കം വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കു​വാ​ൻ പ​ര​വൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബി​ജു പാ​രി​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഡി​സി​സി മെ​മ്പ​ർ പാ​രി​പ്പ​ള്ളി വി​നോ​ദ്, അ​നി​ൽ മ​ണ​ലു​വി​ള, ആ​ർ ഡി ​ലാ​ൽ, സി​ജി പ​ഞ്ച​വ​ടി, സാ​ദി​ഖ് പ്രേം​ജി, മ​ഹേ​ശ​ൻ ബി​നു വി​ജ​യ​ൻ, എ​ൻ ശാ​ന്തി​നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു