കോ​വി​ഡിൽ രക്ഷിതാക്കൾ മ​ര​ണ​പ്പെ​ട്ട വിദ്യാർഥികൾക്ക് പഠനസഹായം വിതരണം ചെയ്തു
Tuesday, January 18, 2022 11:07 PM IST
കൊല്ലം: കോ​വി​ഡ് പിടിപെട്ട് ര​ക്ഷി​താ​ക്ക​ൾ മ​ര​ണ​പ്പെ​ട്ട വിദ്യാർഥികൾക്ക് പഠനസഹായം
വിതരണം ചെയ്തു. 7 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ണ് ന​ൻ​മ​ക്ല​ബി​ന്‍റെ നേ​തൃത്വ​ത്തി​ൽ ധ​ന സ​ഹാ​യം വി​ത​ര​ണം ചെ​യ്ത​ത്. ക്രി​സ്തു രാ​ജ് സ്കൂളിലെ ​അ​ധ്യാ​പ​കരു​ടെ​യും മാ​നേ​ജ്മെ​ന്‍റിന്‍റേ​യും നേ​തൃത്വ​ത്തി​ലാ​ണ് ന​ൻ​മ ​ക്ല​ബ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ക്ല​ബ് ന​ട​ത്തി​വ​രു​ന്ന​ത്. ധ​ന​സ​ഹാ​യ വി​ത​ര​ണം എൻ.കെ പ്രേ​മ​ച​ന്ദ്ര​ൻ എംപി നി​ർ​വ​ഹി​ച്ചു. കു​ട്ടി​ക​ളി​ൽ കൂ​ടു​ത​ൽ സാ​മൂ​ഹ്യ ബോ​ധം വ​ള​ർ​ത്തു​ക​യാ​ണ് ക്ല​ബ് കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് എംപി പ​റ​ഞ്ഞു.
കൊ​ല്ലം രൂ​പ​ത എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ.​ബി​നു തോ​മ​സ്, സ്കൂൾ പ്രി​ൻ​സി​പ്പ​ൽ ജി. ഫ്രാ​ൻ​സി​സ്, എച്ച്എം റോ​യി​സ്റ്റ​ർ വി​ങ്ങി എ​ലി​സ​ ബ​ത്ത് , ബി. സ​ന്തോ​ഷ്കു​മാ​ർ, ഷേ​ർ​ലി മാ​നു​വ​ൽ, ഷൈ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.