താ​ലൂ​ക്ക് ത​ല എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് സ​ജീ​വം
Saturday, January 22, 2022 11:10 PM IST
കൊല്ലം: കോ​വി​ഡ് മാ​ന​ദ​ണ്ഡ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള താ​ലൂ​ക്കു​ത​ല എ​ൻ​ഫോ​ഴ്സ്മെന്‍റ് സ്ക്വാ​ഡ് പ​രി​ശോ​ധ​ന ജി​ല്ല​യി​ൽ ശ​ക്ത​മാ​ക്കി. കൊ​ല്ല​ത്ത് ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ശി​വ​പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണ​ന​ല്ലൂ​ർ, പെ​രു​മ്പു​ഴ, കു​ണ്ട​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ മ​ത്സ്യ മാ​ർ​ക്ക​റ്റു​ക​ൾ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ, ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​സ്ക് ധ​രി​ക്കാ​ത്ത 48 പേ​ർ​ക്ക് താ​ക്കീ​ത് ന​ൽ​കി.

ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ മ​ത്സ്യ മാ​ർ​ക്ക​റ്റു​ക​ൾ, വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന​യി​ൽ 40 പേ​ർ​ക്ക് താ​ക്കീ​ത് ന​ൽ​കി. കു​ന്ന​ത്തൂ​രി​ൽ മാ​സ്ക് ശ​രി​യാ​യി ധ​രി​ക്കാ​ത്ത 34 പേ​ർ​ക്ക് താ​ക്കീ​ത് ന​ൽ​കി.

കൊ​ട്ടാ​ര​ക്ക​ര​യി​ൽ ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ സു​ധ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്രോ​ട്ടോ​കോ​ൾ ലം​ഘ​നം ക​ണ്ടെ​ത്തി​യ അ​റു​പ​തി​ല​ധി​കം സ്ഥാ​പ​ന​ങ്ങ​ൾ​ക്കും 28 വ്യ​ക്തി​ക​ൾ​ക്കും താ​ക്കീ​തു ന​ൽ​കി.

പ​ത്ത​നാ​പു​ര​ത്ത് ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ സി​എ​സ് ശ്രീ​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. പി​ട​വൂ​ർ കു​ന്നി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ 12 വ്യ​ക്തി​ക​ൾ​ക്കും ആ​റ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കും താ​ക്കീ​തു ന​ൽ​കി. പു​ന​ലൂ​രി​ൽ 69 കേ​സു​ക​ൾ​ക്ക് താ​ക്കീ​ത് ന​ൽ​കി.