കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ജില്ല എ ​കാ​റ്റ​ഗ​റി​യി​ൽ
Saturday, January 22, 2022 11:14 PM IST
കൊല്ലം: കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം ക​ണ​ക്കാ​ക്കി ജി​ല്ല നി​ല​വി​ൽ എ ​കാ​റ്റ​ഗ​റി​യി​ലാ​ണ്.

ഇ​ന്നും അ​ടു​ത്ത ഞാ​യ​റാ​ഴ്ച​യും ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളാണ് ഏ​ർ​പ്പെടുത്തിയിരിക്കുന്നത്.
കോ​വി​ഡ് ബാ​ധി​ത​രാ​യി ജി​ല്ല​യി​ല്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​ക്ക് ആ​രോ​ഗ്യ വ​കു​പ്പ് ല​ഭ്യ​മാ​ക്കു​ന്ന മു​റ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പു​ന​ക്ര​മീ​ക​രി​ക്കും.

എ ​വി​ഭാ​ഗ​ത്തി​ൽ ഉ​ള്‍​പ്പെ​ട്ടു വ​രു​ന്ന​തി​നാ​ല്‍ ജി​ല്ല​യി​ൽ എ​ല്ലാ രാ​ഷ്ട്രീ​യ, സാ​മൂ​ഹ്യ, സാം​സ്കാ​രി​ക, മ​ത​പ​ര​മാ​യ, സാ​മു​ദാ​യി​ക, പൊ​തു പ​രി​പാ​ടി​ക​ള്‍​ക്കും വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍​ക്കും 50 പേ​ർ​ക്ക് മാ​ത്രം പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.

വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ, മാ​ളു​ക​ൾ, ബീ​ച്ചു​ക​ൾ, തീം ​പാ​ർ​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​ൾ​ക്കൂ​ട്ടം ഉ​ണ്ടാ​വു​ന്നി​ല്ലെ​ന്നും കോ​വി​ഡ് മാ​ന​ദ​ണ്ഡം കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്നും താ​ലൂ​ക്ക് സ്ക്വാ​ഡു​ക​ള്‍ ഉ​റ​പ്പു വ​രു​ത്തേ​ണ്ട​താ​ണ്. സ​ർ​ക്കാ​ർ / സ്വ​കാ​ര്യ സ്‌​ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ര​ണ്ടു വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളു​ള്ള അ​മ്മ​മാ​ർ, കാ​ൻ​സ​ർ രോ​ഗി​ക​ൾ, തീ​വ്ര രോ​ഗ​ബാ​ധി​ത​ർ എ​ന്നി​വ​ർ​ക്ക് വ​ർ​ക്ക് ഫ്രം ​ഹോം സം​വി​ധാ​ന​ത്തി​ലൂ​ടെ ജോ​ലി ചെ​യ്യാ​ൻ ഡോ​ക്‌​ട​ർ​മാ​രു​ടെ (അ​ലോ​പ്പ​തി) സാ​ക്ഷ്യ​പ​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​നു​വാ​ദം ന​ൽ​കും.

മാ​ളു​ക​ൾ, ബീ​ച്ചു​ക​ൾ, തീം ​പാ​ർ​ക്കു​ക​ൾ മ​റ്റു സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ടി​ങ്ങ​ളി​ൽ സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗം, ശാ​രീ​രി​ക അ​ക​ലം ഉ​ൾ​പ്പെ​ടെ​യു​ള​ള എ​ല്ലാ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കു​ന്നു എ​ന്ന് സ്ഥാ​പ​ന ഉ​ട​മ ഉ​റ​പ്പാ​ക്ക​ണം.

ഒന്പതാം ക്ലാസ് വ​രെ​യു​ള്ള വിദ്യാർഥികളുടെ ക്ലാ​സു​ക​ൾ ര​ണ്ടാ​ഴ്ച​ത്തേ​യ്ക്ക് ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ മാ​ത്രം ന​ട​ത്തേ​ണ്ട​താ​ണ്. എ​ന്നാ​ൽ തെ​റാ​പ്പി അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്പെ​ഷൽ സ്കൂ​ളു​ക​ൾ​ക്ക് ഇ​ത് ബാ​ധ​ക​മാ​യി​രി​ക്കി​ല്ല.

രോ​ഗ​ബാ​ധി​ത​ർ കൂ​ടു​ത​ലും വീ​ടു​ക​ളി​ലാ​യ​തി​നാ​ൽ ടെ​ലി മെ​ഡി​സി​ൻ വ്യാ​പ​ക​മാ​ക്ക​ണം. വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് പ​രി​ച​ര​ണം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഉ​റ​പ്പാ​ക്ക​ണം. വാ​ർ​ഡ് ത​ല സ​മി​തി​ക​ൾ വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പ് വ​രു​ത്ത​ണം.
നി​ല​വി​ലെ കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ ഇന്നും 30നും ചു​വ​ടെ​യു​ള്ള അ​വ​ശ്യ സ​ര്‍​വ്വീ​സു​ക​ള്‍ മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളു.

എ​ല്ലാ സം​സ്ഥാ​ന, കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും അ​വ​യു​ടെ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും കൂ​ടാ​തെ അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ളും അ​വ​ശ്യ സേ​വ​ന​ങ്ങ​ളും കൈ​കാ​ര്യം ചെ​യ്യു​ന്ന കോ​ർ​പ്പ​റേ​ഷ​നു​ക​ൾ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ക്ക് കോ​വി​ഡ് നി​യ​ന്ത്ര​ണ​വും മാ​നേ​ജ്മെന്‍റ് ചു​മ​ത​ല​ക​ളും നി​ര്‍​വ​ഹി​ക്കു​ന്ന​തി​നാ​യി തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​വു​ന്ന​താ​ണ് (വ​കു​പ്പ് മേ​ധാ​വി നി​ര്‍​ദ്ദേ​ശി​ച്ച പ്ര​കാ​രം ആ​വ​ശ്യ​മെ​ങ്കി​ല്‍). ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് അ​വ​രു​ടെ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ യാ​ത്ര ചെ​യ്യാ​വു​ന്ന​താ​ണ്.

അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ളും അ​വ​ശ്യ സേ​വ​ന​ങ്ങ​ളും കൈ​കാ​ര്യം ചെ​യ്യു​ന്ന എ​ല്ലാ വ്യ​വ​സാ​യ​ങ്ങ​ളും/​ക​മ്പ​നി​ക​ളും/​ഓ​ർ​ഗ​നൈ​സേ​ഷ​നു​ക​ളും തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​വു​ന്ന​താ​ണ്. അ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് ഓ​ഫി​സ് മേ​ല​ധി​കാ​രി ന​ല്‍​കി​യി​ട്ടു​ള്ള തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ യാ​ത്ര ചെ​യ്യാം.

ടെ​ലി​കോം, ഇന്‍റ​ർ​നെ​റ്റ് സേ​വ​ന ദാ​താ​ക്ക​ളു​ടെ ജീ​വ​ന​ക്കാ​ര്‍​ക്കും വാ​ഹ​ന​ങ്ങ​ള്‍​ക്കും അ​ത​ത് സ്ഥാ​പ​ന മേ​ധാ​വി​ക​ള്‍ അ​നു​വ​ദി​ച്ച് ന​ല്‍​കി​യി​ട്ടു​ള്ള തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ യാ​ത്ര അ​നു​വ​ദി​ക്കു​ന്ന​താ​ണ്. ഐ​ടി അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​വ​ശ്യ ജീ​വ​ന​ക്കാ​രെ മാ​ത്രം ഉ​ള്‍​ക്കൊ​ള്ളി​ച്ച് തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​വു​ന്ന​താ​ണ്.

രോ​ഗി​ക​ള്‍​ക്കും അ​വ​രു​ടെ കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കും, വാ​ക്സി​നേ​ഷ​ൻ എ​ടു​ക്കാ​ൻ പോ​കു​ന്ന​വ​ര്‍​ക്കും ആ​ശു​പ​ത്രി / വാ​ക്സി​നേ​ഷ​ന്‍ രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ യാ​ത്ര ചെ​യ്യാ​വു​ന്ന​താ​ണ്.

ദീ​ർ​ഘ​ദൂ​ര ബ​സ് സ​ർ​വീ​സു​ക​ൾ, ട്രെ​യി​നു​ക​ൾ, വി​മാ​ന യാ​ത്ര​ക​ൾ എ​ന്നി​വ അ​നു​വ​ദ​നീ​യ​മാ​ണ്. പൊ​തു​ഗ​താ​ഗ​തം, ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ, സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ, ടാ​ക്സി എ​ന്നി​വ​യു​ടെ നീ​ക്കം അ​ഗ്രി​ഗേ​റ്റ​ർ​മാ​രു​ടെ ക്യാ​ന്പു​ക​ൾ ഉ​ൾ​പ്പെ​ടെ അ​നു​വ​ദ​നീ​യ​മാ​ണ്. എ​യ​ർ​പോ​ർ​ട്ടു​ക​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചും യാ​ത്ര​ക്കാ​രു​ടെ സ​ഞ്ചാ​രം സു​ഗ​മ​മാ​ക്കു​ന്ന​തി​ന് ബ​സ് ടെ​ർ​മി​ന​ലു​ക​ൾ / സ്റ്റോ​പ്പു​ക​ൾ / സ്റ്റാ​ൻ​ഡു​ക​ൾ എ​ന്നി​വ അ​നു​വ​ദ​നീ​യ​മാ​ണ്. ഇ​ത്ത​രം യാ​ത്ര​ക​ള്‍ യാ​ത്ര രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​മാ​യി​രി​ക്ക​ണം.

ഭ​ക്ഷ​ണം, പ​ല​ച​ര​ക്ക്, പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, പാ​ൽ, പാ​ലു​ല്‍​പ്പ​ന്ന​ങ്ങ​ള്‍, മ​ദ്യം, മാം​സം, മ​ത്സ്യം എ​ന്നി​വ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ രാ​വി​ലെ ഏഴു മു​ത​ൽ രാ​ത്രി ഒന്പത് വ​രെ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​വു​ന്ന​താ​ണ്. അ​വ​ശ്യ വ​സ്തു​ക്ക​ളു​ടെ ഹോം ​ഡെ​ലി​വ​റി പ​ര​മാ​വ​ധി പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​തും. വീ​ടി​ന് സ​മീ​പ​ത്തു​ള്ള ക​ട​ക​ളി​ല്‍ നി​ന്ന് അ​വ​ശ്യ വ​സ്തു​ക​ള്‍ വാ​ങ്ങേ​ണ്ട​തും പു​റ​ത്തേ​ക്ക​ള്ള യാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്കേ​ണ്ട​തു​മാ​ണ്.

ഹോ​ട്ട​ലു​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് അ​നു​വ​ദ​നീ​യ​മ​ല്ല. എ​ന്നാ​ല്‍ ടേ​ക്ക് എ​വേ ഹോം ​ഡെ​ലി​വ​റി മാ​ത്രം രാ​വി​ലെ ഏഴുമു​ത​ൽ രാ​ത്രി ഒന്പതുവ​രെ അ​നു​വ​ദ​നീ​യ​മാ​ണ്.വി​വാ​ഹ​ത്തി​നും മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍​ക്കും കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ച് 20 പേ​ര്‍​ക്ക് മാ​ത്രം പ​ങ്കെ​ടു​ക്കാം.

ഇ-​കൊ​മേ​ഴ്‌​സ്, കൊ​റി​യ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഹോം ​ഡെ​ലി​വ​റി​ക്ക് മാ​ത്രം രാ​വി​ലെ ഏഴുമു​ത​ൽ രാ​ത്രി ഒന്പതുവ​രെ അ​നു​വ​ദ​നീ​യ​മാ​ണ്.ഞാ​യ​റാ​ഴ്ച​യി​ലെ ടൂ​റി​സ​ത്തി​നാ​യി മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്തി​ട്ടു​ള്ള​തും വൗ​ച്ച​റു​ക​ള്‍ കൈ​വ​ശ​മു​ള്ള​തു​മാ​യ ടൂ​റി​സ​ത്തി​ന് അ​നു​മ​തി​യു​ണ്ട്. അ​വ​രു​ടെ കാ​റു​ക​ളി​ൽ / ടാ​ക്‌​സി​ക​ളി​ൽ യാ​ത്ര ചെ​യ്യു​ക​യും ഹോ​ട്ട​ൽ/​റി​സോ​ർ​ട്ട് പ​രി​സ​ര​ത്ത് താ​മ​സി​ക്കു​ക​യും ചെ​യ്യേ​ണ്ട​താ​ണ്.

വി​വി​ധ ഇ​ന്ധ​ന​ങ്ങ​ളു​ടെ നീ​ക്കം അ​നു​വ​ദ​നീ​യ​മാ​ണ്. മ​ത്സ​ര പ​രീ​ക്ഷ​ക​ളു​ടെ ന​ട​ത്തി​പ്പി​നാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ്ഥാ​പ​ന​മേ​ധാ​വി ന​ല്‍​കി​യി​ട്ടു​ള്ള തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡും പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​നാ​യി ഉ​ദ്യോ​ഗാ​ർ​ഥി​ക​ള്‍ അ​ഡ്മി​റ്റ് കാ​ർ​ഡു​ക​ൾ/​ഹാ​ൾ ടി​ക്ക​റ്റ് എ​ന്നി​വ യാ​ത്ര വേ​ള​യി​ല്‍ പ​രി​ശോ​ധ​ന​ക്ക് ന​ല്‍​കേ​ണ്ട​താ​ണ്.

ഡി​സ്പെ​ൻ​സ​റി​ക​ൾ/​മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ/​ആ​ശു​പ​ത്രി​ക​ൾ/​മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ സ്റ്റോ​റു​ക​ൾ/​ന​ഴ്സി​ങ് ഹോം​സ്/​ആം​ബു​ല​ൻ​സു​ക​ൾ/​അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ളും ജീ​വ​ന​ക്കാ​രു​ടെ യാ​ത്ര​യും അ​നു​വ​ദ​നീ​യ​മാ​ണ്. ടോ​ൾ ബൂ​ത്ത് അ​നു​വ​ദ​നീ​യ​മാ​ണ്. പ്രി​ന്‍റ്, ഇ​ല​ക്ട്രോ​ണി​ക്, വി​ഷ്വ​ൽ, സോ​ഷ്യ​ൽ മീ​ഡി​യ​ക​ള്‍ അ​നു​വ​ദ​നീ​യ​മാ​ണ്.ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, അ​ടി​യ​ന്ത​ര വാ​ഹ​ന അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു​ള്ള വ​ർ​ക്ക് ഷോ​പ്പു​ക​ൾ പ്ര​വ​ര്‍​ത്തി​ക്കാ​വു​ന്ന​താ​ണ്.