പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ​ദ്ധ​തി​യി​ലേ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി
Saturday, January 22, 2022 11:17 PM IST
കൊ​ട്ടാ​ര​ക്ക​ര:​ പ്ര​ഷ്യ​സ് ഡ്രോ​പ്സ് ര​ക്ത​ദാ​ന- ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യു​ടെ ഏ​ഴാം വാ​ർ​ഷി​ക​ദി​ന​ത്തി​ൽ തു​ട​ക്കം കു​റി​ച്ച പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ​ദ്ധ​തി​യി​ലേ​ക്ക് ഉ​മ്മ​ന്നൂ​ർ സെ​ന്‍റ് ജോ​ൺ​സ് വി​എ​ച്ച്എ​സ്എ​സിലെ ​നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ൽ ചെ​യ​ർ, എ​യ​ർ ബെ​ഡ്, വാ​ക്ക​ർ, ഡ​യ​പ്പ​ർ തു​ട​ങ്ങി 10,000 രൂ​പ​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ൾ നൽകി.

ഉ​മ്മ​ന്നൂ​ർ സെ​ന്‍റ് ജോ​ൺ​സ് വി​എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ ഇ​ന്ദു കെ ​നാ​യ​ർ മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​മാ​ലാ​ലിന് ഉപകരണങ്ങൾ കൈ​മാ​റി.​

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ർ.​ര​ശ്മി, വെ​ട്ടി​ക്ക​വ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ.​അ​ജി, ര​ഞ്ജി​ത്ത്, ക​ല​യ​പു​രം ജോ​സ്, ഡോ. ​ഗോ​പ​കു​മാ​ർ, ഡോ. ​സ്മി​ത്ത്കു​മാ​ർ, എൻഎസ്എസ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഭാ​വ​ന, അ​ധ്യാ​പ​ക​രാ​യ വി​ജി, പ്ര​ദീ​പ്, സ​വീ​ൺ ഉ​മേ​ഷ് കൊ​ട്ടി​യം, പ്ര​ഷ്യ​സ് ഡ്രോ​പ്സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. സ​ന്തോ​ഷ് കു​മാ​ർ , അ​ഡ്വൈ​സ​ർ റ്റി. ​രാ​ജേ​ഷ്, രാ​ജ​ൻ പി​ള്ള എ​ന്നി​വ​ർ പങ്കെടുത്തു.