ആ​ർ​സി​സി​യി​ലെ സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്ന്
Saturday, January 22, 2022 11:17 PM IST
പു​ന​ലൂ​ർ: ആ​ർ​സി​സി​യി​ലെ സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജീ​വ​നം കാ​ൻ​സ​ർ സൊ​സൈ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

കാ​ൻ​സ​ർ രോ​ഗം വ​ർ​ധി​ച്ചു വ​രു​ന്ന സ​മീ​പ​കാ​ല സാ​ഹ​ച​ര്യ​ത്തി​ൽ റീ​ജി​യ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​റി​ലെ സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജീ​വ​നം കാ​ൻ​സ​ർ സൊ​സൈ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ആ​ർ​സി​സി​യി​ൽ എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് ചി​കി​ൽ​സാ രീ​തി​ക​ളെ കു​റി​ച്ചും ല​ഭി​ക്കു​ന്ന സ​ർ​ക്കാ​ർ സ​ഹാ​യ​ങ്ങ​ളെ കു​റി​ച്ചും വ്യ​ക്ത​മാ​യ അ​വ​ബോ​ധം ന​ൽ​കു​ക, ചി​കി​ൽ​സാ കാ​ർ​ഡി​ൽ നി​ന്ന് എ​ല്ലാ ചി​കി​ൽ​സാ ചി​ല​വു​ക​ളും ല​ഭി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, കീ​മോ തൊ​റാ​പ്പി, റേ​ഡി​യേ​ഷ​ൻ, സ​ർ​ജ​റി, സ്കാ​നിം​ഗ് എ​ന്നി​വ​യി​ൽ ഉ​ണ്ടാ​കു​ന്ന കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ​ൾ ചെ​യ്യു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ആ​ർ​സി​സി യി​ലെ ചി​കി​ൽ​സാ സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്ത​ണം. തു​ട​ർ പ​രി​ശോ​ധ​ന​ക​ൾ മാ​റ്റി​വെ​ക്കു​ന്ന​തു കൊ​ണ്ട് ചി​കി​ൽ​സാ കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് മ​രു​ന്ന് വാ​ങ്ങു​ന്ന രോ​ഗി​ക​ൾ​ക്ക് വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്നു. ഇ​തി​ന് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണം ന​ട​ത്ത​ണം .

കാ​ൻ​സ​ർ ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​ലും ക്യാ​ൻ​സ​ർ നി​ർ​ണ​യ ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ലും കൂ​ടു​ത​ൽ ശ്ര​ദ്ധ പ​തി​പ്പി​ക്ക​ണം. മ​രു​ന്ന് ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നും ഫാ​ർ​മ​സി​യി​ൽ നി​ന്ന് വി​ല​കൂ​ടി​യ എ​ല്ലാ മ​രു​ന്നു​ക​ളും ന​ൽ​കാ​നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

കു​ട്ടി​ക​ളു​ടെ മ​ജ്ജ മാ​റ്റി​വെ​ക്ക​ൽ യൂ​ണി​റ്റ് ആ​രം​ഭി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി, ആ​ർ​സി​സി ഡ​യ​റ​ക്ട​ർ എ​ന്നി​വ​ർ​ക്ക് ജീ​വ​നം കാ​ൻ​സ​ർ സൊ​സൈ​റ്റി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു തു​ണ്ടി​ൽ ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.