ദേ​ശീ​യ ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ ഇ​ട​മു​ള​യ്ക്ക​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ രൂപീകരിച്ചു
Sunday, January 23, 2022 10:48 PM IST
പു​ന​ലൂ​ർ: ദേ​ശീ​യ ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ ഇ​ട​മു​ള​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കി. ആ​യൂ​ർ ക്രി​സ്തു രാ​ജ് ഹാ​ളി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ നി​ര​വ​ധി ക​ർ​ഷ​ക​ർ പ​ങ്കെ​ടു​ത്തു.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ റ​ബ​ർ ആ​ക്ട് നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. റ​ബ​ർ ബോ​ർ​ഡി​നെ​യും ബ​ന്ധ​പ്പെ​ട്ട ഘ​ട​ക​ങ്ങ​ളെ​യും നോ​ക്കു​കു​ത്തി​യാ​ക്കി കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റി​ന് തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള അ​ധി​കാ​രം വി​വേ​ച​ന​ക​ര​മാ​ണ്. ഇ​ത് ക​ർ​ഷ​ക​ർ​ക്കും റ​ബ​ർ മേ​ഖ​ല​യി​ലു​ള്ള ചെ​റു​കി​ട വ​ൻ​കി​ട കൃ​ഷി​ക്കാ​ർ​ക്കും ഒ​രു​പോ​ലെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന​തി​നാ​ൽ സ​ർ​ക്കാ​ർ ഈ ​ന​ട​പ​ടി​യി​ൽ നി​ന്ന് പി​ന്തി​രി​യ​ണ​മെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​ണി. ജെ.​കോ​യി​ത്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷെ​റി. സി.​മാ​ത്യു, സി.​വി. ആ​ഷോ​ർ, ജി. ​രാ​ജീ​വ് , ജോ​ൺ ഏ​ണ​ക്കാ​ട്, ബോ​ബ​ൻ കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​ഞ്ചാ​യ​ത്ത് സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​സി​ഡ​ന്‍റ് - ജ​ഗ​ന്നാ​ഥ​ൻ ഉ​ണ്ണി​ത്താ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ്-മാ​ത്യു സെ​ക്ര​ട്ട​റി - എ. ​ജോ​ൺ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി - സാ​മു​വ​ൽ തോ​മ​സ്, ട്ര​ഷ​റ​ർ - അ​ല​ക്സ് ജോ​ൺ എ​ന്നി​വ​രെ ഭാരവാഹികളായി യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.