കോ​വി​ഡ് വ്യാ​പ​നം: മ​ദ്യ​ശാ​ല​ക​ൾ പൂ​ർ​ണ​മാ​യും അ​ട​ച്ചി​ട​ണ​മെ​ന്ന്
Sunday, January 23, 2022 10:48 PM IST
കൊ​ല്ലം : കോ​വി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ള​ള്ഷാ​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള​ള എ​ല്ലാ മ​ദ്യ​ശാ​ല​ക​ളും അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന് കേ​ര​ള മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി ജി​ല്ലാ നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ക​ള്ള് അ​വ​ശ്യ വ​സ്തു​മാ​യി ഉ​ൾ​പ്പ​ടു​ത്തി​കൊ​ണ്ട ുള​ള ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ ഉ​ത്ത​ര​വ് അ​പ​ഹാ​സ്യ​മാ​ണ്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ നി​ന്നും മ​ദ്യ​ശാ​ല​ക​ളെ ഒ​ഴി​വാ​ക്കാ​നു​ള​ള ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ് ഇ​ത്ത​രം നീ​ക്ക​ങ്ങ​ളെ​ന്ന് മു​ന്ന​ണി ആ​രോ​പി​ച്ചു. മ​ദ്യ​ശാ​ല​ക​ളി​ലും അ​തി​ന്‍റെ സാ​മൂ​ഹി​ക പ​രി​സ​ര​ങ്ങ​ളി​ലും ആ​ൾ​ക്കൂ​ട്ട നി​യ​ന്ത്ര​ണം അ​സാ​ധ്യ​മാ​ണെ​ന്ന് മു​ൻ​കാ​ല അ​നു​വ​ഭ​ങ്ങ​ൾ തെ​ളി​യി​ച്ചി​ട്ടു​ള​ള​താ​ണ്.

അ​തു​കൊ​ണ്ട ്ത​ന്നെ എ​ല്ലാ​ത്ത​രം മ​ദ്യ​വി​ല്പ​ന ശാ​ല​ക​ളും പൂ​ർ​ണ​മാ​യും അ​ട​ച്ചു പൂ​ട്ടാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ക്കാ​രി​ന്‍റെ വി​ക​ല​മാ​യ​ന​യം​മൂ​ലം മ​ദ്യാ​സ​ക്തി​യു​ടെ ദു​രി​തം​പേ​റു​ന്ന സ​മൂ​ഹ​ത്തെ വീ​ണ്ട ും കൂ​ടു​ത​ൽ നാ​ശ​ത്തി​ലേ​ക്ക് ന​യി​ക്കാ​നു​ള​ള നീ​ക്ക​ത്തി​നെ​തി​രെ അ​തി​ശ​ക്ത​മാ​യ ജ​ന​കീ​യ മു​ന്നേ​റ്റ​ങ്ങ​ൾ വ​ള​ർ​ന്നു​വ​ര​ണ​മെ​ന്ന് മു​ന്ന​ണി അ​ഭ്യ​ർ​ഥി​ച്ചു.

മു​ന്ന​ണി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ ഫാ ​ടി. ജെ ​ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ന്ന​ണി​യു​ടെ ഘ​ട​ക​സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ കോ​ശി​പ​ണി​ക്ക​ർ, എ.​ജെ ഡി​ക്രൂ​സ്, മേ​ച്ചേ​ഴ​ത്ത് ഗി​രീ​ഷ്കു​മാ​ർ, ത​ൻ​സീ​ർ ല​ത്തീ​ഫ്, പ​ൻ​മ​ന എ​സ് ച​ന്ദ്ര​ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.