ഉ​പ്പു​ക​ട​വി​ൽ ക​ണ്ട മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു
Monday, January 24, 2022 2:30 AM IST
പ​ര​വൂ​ർ : നെ​ടു​ങ്ങോ​ലം കു​ളി​ക്ക​ട​വി​നു സ​മീ​പം ക​ണ്ടെ​ത്തി​യ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ആ​യൂ​ര്‍ ഇ​ള​മാ​ട് സ്വ​ദേ​ശി മു​ല്ല​ത്ത​റ വീ​ട്ടി​ൽ സു​മേ​ഷി​ന്‍റെ (44) താ​ണെ​ന്ന് പോ​ലീ​സ്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​ണ് നെ​ടു​ങ്ങോ​ലം കു​ളി​ക്ക​ട​വി​നു സ​മീ​പ​ത്ത് നി​ന്നും അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​ത്തി​ക്ക​ര​യാ​റി​ന്‍റെ സ​മീ​പ​ത്ത് നി​ന്നും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ഒ​രു ബൈ​ക്ക് ല​ഭി​ക്കു​ക​യും ആ ​ബൈ​ക്കി​ന്‍റെ താ​ക്കോ​ല്‍ സു​മേ​ഷി​ന്‍റെ വ​സ്ത്ര​ത്തി​ല്‍ നി​ന്നും ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.
തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം സു​മേ​ഷി​ന്‍റേ​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ൽ. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്തു.