കൊല്ലം: ജില്ലാ കളക്ടറുടെ നിർദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്ക്വാഡ് പരിശോധനയിൽ കോവിഡ് മാനദണ്ഡ ലംഘനം നടത്തിയ നിരവധി വ്യാപാര സ്ഥാപനങ്ങൾക്കും മാസ്ക് ധരിക്കാത്ത 242 പേർക്കും താക്കീത് നൽകി.
കൊല്ലത്ത് ആശുപത്രിമുക്ക്, പെരുമ്പുഴ മൊയ്തീൻ മുക്ക്, കുരീപ്പള്ളി, കണ്ണനല്ലൂർ , മേവറം, പോളയത്തോട് കോളേജ് ജംഗ്ഷൻ, ബീച്ച്, ഉമയനല്ലൂർ ഭാഗങ്ങളിൽ പരിശോധന നടത്തി. മാസ്ക് ധരിക്കാത്ത 31പേർക്ക് താക്കീത് നൽകി. കൊട്ടിയം ഭാഗത്തെ തുണിക്കടകൾ ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിൽ 47 പേർക്ക് താക്കീത് നൽകി.
തേവലക്കര, ചവറ, നീണ്ടകര, തെക്കുംഭാഗം, പന്മന എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ ഒന്പത് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും മാസ്ക് ധരിക്കാത്തതിന് 52 പേർക്ക് താക്കീത് നൽകുകയും ചെയ്തു.
ശാസ്താംകോട്ട, കുന്നത്തൂർ, പോരുവഴി, പടിഞ്ഞാറെ കല്ലട, മൈനാഗപ്പള്ളി, ശൂരനാട് തെക്ക് എന്നിവിടങ്ങളിലെ പരിശോധനയിൽ മാസ്ക് ധരിക്കാത്ത 49 പേർക്ക് താക്കീത് നൽകി.
അമ്പലംകുന്ന്, ഓയൂർ, വെളിനല്ലൂർ, പൂയപ്പള്ളി എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടന്നു. 52 പേർക്ക് താക്കീത് നൽകി. പട്ടാഴി, കുന്നിക്കോട്, തലവൂർ, പട്ടാഴി വടക്കേക്കര എന്നിവിടങ്ങളിൽ 32 വ്യാപാര സ്ഥാപനങ്ങൾക്കും മാസ്ക് ധരിക്കാത്ത 11 പേർക്കും താക്കീത് നൽകി.