കൊ​ട്ടാ​ര​ക്ക​ര​യി​ൽ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്നു
Monday, January 24, 2022 11:20 PM IST
കൊ​ട്ടാ​ര​ക്ക​ര: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കി​ൽ റ​വ​ന്യു വി​ഭാ​ഗം പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്നു.

ഇ​ന്ന​ലെ പൂ​യ​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​പ്പെ​ട്ട അ​മ്പ​ലം​കു​ന്ന്, ഓ​യൂ​ർ, വെ​ള്ളി​ന​ല്ലൂ​ർ, പൂ​യ​പ്പ​ള്ളി തു​ട​ങ്ങി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഡെ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​ർ മി​നി. ടി. ​സി യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ന് ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ക്കു​ന്ന​തി​നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​നും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. 40 വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. മാ​സ്ക് ശ​രി​യാ​യി ധ​രി​ക്കാ​ത്ത 52 പേ​ർ​ക്ക് താ​ക്കീ​തു ന​ൽ​കി.

16 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​വി​ഡ്

പു​ന​ലൂ​ർ: ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 16 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​വി​ഡ് ബാ​ധി​ച്ചു. ഇ​തി​നെ തു​ട​ർ​ന്ന് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു. ചി​ല അ​ധ്യാ​പ​ക​ർ​ക്കും കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ണ്ട്. പു​ന​ലൂ​രി​ലെ മ​റ്റു ചി​ല വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും കു​ട്ടി​ക​ളി​ൽ കോ​വി​ഡ് ബാ​ധ​യു​ണ്ടാ​യി​ട്ടു​ണ്ട്.