കെപിസിസി 137 ച​ല​ഞ്ച് കാ​മ്പ​യിന്‍ വി​ജ​യി​പ്പി​ക്കും: ഐ​എ​ന്‍ടിയുസി
Tuesday, January 25, 2022 10:54 PM IST
കൊ​ല്ലം: കെ ​പി സി ​സി ആ​ഹ്വാ​ന പ്ര​കാ​രം 137 രൂ​പ ച​ല​ഞ്ചി​ല്‍ ഐ ​എ​ന്‍ ടി ​യു സി ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഏ​റ്റെ​ടു​ത്ത് വി​ജ​യി​പ്പി​ക്കു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ര്‍.ച​ന്ദ്ര​ശേ​ഖ​ര​ന്‍ പത്രസ​മ്മേ​ള​ന​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി.

ഫെ​ബ്രു​വ​രി മൂ​ന്ന് മു​ത​ല്‍ അ​ഞ്ച് വ​രെ 137 ച​ല​ഞ്ച് കാ​മ്പ​യിന്‍ ന​ട​ക്കും. ഐഎ​ന്‍ടിയു സിയു​ടെ ഓ​രോ തൊ​ഴി​ലാ​ളി​യും പ​ങ്കാ​ളി​ക​ളാ​കും. കാ​മ്പ​യിന്‍റെ ലോ​ഗോ  അ​ദ്ദേ​ഹം പ്ര​കാ​ശ​നം ചെ​യ്തു. എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ച് കൊ​ണ്ട് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​കി​യ​യി​ലൂ​ടെ​യാ​ണ് എ​തി​രി​ല്ലാ​തെ വീ​ണ്ടും പ്ര​സി​ഡ​ന്‍റാ​യ​തെ​ന്നും ഐ ​എ​ന്‍ ടി ​യു സി ​യ്‌​ക്കെ​തി​രെ വ​രു​ന്ന ഹീ​ന​മാ​യ ആ​ക്ര​മ​ണ​ങ്ങ​ള്‍ ശ​ക്ത​മാ​യി നേ​രി​ടു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​ട​പ​ടി​ക​ള്‍​ക്കെ​തി​രെ ഫെ​ബ്രു​വ​രി 23, 24 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കു​ന്ന ദേ​ശീ​യ പ​ണി​മു​ട​ക്ക് കേ​ര​ള​ത്തി​ല്‍ വി​ജ​യി​പ്പി​ക്കു​മെ​ന്ന് ആ​ര്‍ ച​ന്ദ്ര​ശേ​ഖ​ര​ന്‍ അ​റി​യി​ച്ചു.

പത്ര​സ​മ്മേ​ള​ന​ത്തി​ല്‍  ഐ ​എ​ന്‍ ടി ​യു സി ​നേ​താ​ക്ക​ളാ​യ വ​ട​ക്കേ​വി​ള ശ​ശി, കോ​തേ​ത്ത് ഭാ​സു​ര​ന്‍, നാ​സ​ര്‍, കൃ​ഷ്ണ​വേ​ണി ശ​ര്‍​മ, അ​ബ്ദു​ല്‍ റ​ഹ്മാ​ന്‍ തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ച്ചു.