രോ​ഗി​ക്ക് ചി​കി​ത്സാ സ​ഹാ​യം കൈ​മാ​റി
Tuesday, January 25, 2022 10:54 PM IST
കൊ​ട്ടാ​ര​ക്ക​ര : വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് സാ​മ്പ​ത്തി​ക പ്ര​യാ​സ മ​നു​ഭ​വി​ക്കു​ന്ന വ​യ​യ്ക്ക​ൽ കു​ന്ന​ത്ത് വി​ള​യി​ൽ പ്ര​ശാ​ന്തി​ന്‍റെ ചി​കി​ത്സാ സ​ഹാ​യ ഫ​ണ്ടി​ലേ​യ്ക്ക് വാ​ള​കം റെ​ഡ്സ്റ്റാ​ർ ന​വ​മാ​ധ്യ​മ കൂ​ട്ടാ​യ്മ 25,000 രൂ​പ ന​ല്കി.

തു​ക​യ്ക്കു​ള്ള ചെ​ക്ക് സി​പി​എം കൊ​ട്ടാ​ര​ക്ക​ര ഏ​രി​യ സെ​ക്ര​ട്ട​റി പി ​കെ ജോ​ൺ​സ​ൻ വീ​ട്ടി​ലെ​ത്തി പ്ര​ശാ​ന്തി​ന്‍റെ പി​താ​വി​ന് കൈ​മാ​റി. കൂ​ട്ടാ​യ്മു​ടെ ര​ക്ഷാ​ധി​കാ​രി റെ​ജി ആ​ക്കാ​ട്ട്, പ്ര​സി​ഡ​ന്‍റ് അ​ജി​ത​ൻ ത​ടി​ക്കാ​ട്, സെ​ക്ര​ട്ട​റി ജി ​രം​ഗ​നാ​ഥ​ൻ, ട്ര​ഷ​റ​ർ എം ​ശ​ബ​രി​നാ​ഥ് മ​ല​മേ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ൺ​കു​ട്ടി ജോ​ർ​ജ്, സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ​ൻ ദേ​വ​രാ​ജ​ൻ, കെ ​പ്ര​മോ​ദ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ ബെ​ൻ​സി റെ​ജി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം പ്രി​യ ആ​സ്തി​ക​ൻ, റെ​ജി റ്റി ​അ​യി​പ്പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

അ​ഷ്ട​മു​ടി കു​രു​മ്പ​ല​മൂ​ട് ജം​ഗ്ഷ​നി​ൽ
സാ​മൂ​ഹ്യ​വി​രു​ദ്ധ ശ​ല്യം

കു​ണ്ട​റ: അ​ഷ്ട​മു​ടി കു​രു​മ്പ​ല​മൂ​ട് ജം​ഗ്ഷ​നി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ശ​ല്യ​മെ​ന്ന് പ​രാ​തി. രാ​ത്രി കാ​ല​ങ്ങ​ളി​ൽ ഇ​വി​ടെ മ​ദ്യ​പാ​ന​വും ല​ഹ​രി ഉ​പ​യോ​ഗ​വും വ​ർ​ധി​ച്ചു വ​രു​ന്ന​താ​യും നാ​ട്ടു​കാ​ർ​ക്ക് പ​രാ​തി​യു​ണ്ട്.

അ​ടു​ത്ത സ​മ​യ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ പ്ര​കാ​ശി​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഈ ​പ്ര​ദേ​ശ​ത്ത് പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നു വ​ന്നി​ട്ടു​ണ്ട്.