വി​ക​സ​ന സെ​മി​നാ​ർ സംഘടിപ്പിച്ചു
Tuesday, January 25, 2022 10:54 PM IST
ചാ​ത്ത​ന്നൂ​ർ: പ​തി​നാ​ലാം പ​ഞ്ച​വ​ത്സ​ര​പ​ദ്ധ​തി​യു​ടെ​യും പ​തി​ന​ഞ്ചാം ധ​ന​കാ​ര്യ​ക​മ്മീ​ഷ​ന്‍ ഗ്രാ​ന്‍റ് ഉ​പ​പ​ദ്ധ​തി​യു​ടെ​യും വാ​ർ​ഷി​ക​പ​ദ്ധ​തി​യു​ടെ​യും വി​ക​സ​ന​സെ​മി​നാ​ർ ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മി​നി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ഗ്രാ​മ​സ​ഭാ നി​ർ​ദേ​ശ​ങ്ങ​ളു​ടെ​യും വ​ർ​ക്കിം​ഗ് ഗ്രൂ​പ്പു​ക​ളി​ൽ നി​ന്നും ല​ഭി​ച്ച നി​ർ​ദേ​ശ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ സ​മ്പൂ​ർ​ണ കു​ടി​വെ​ള്ള​പ​ദ്ധ​തി​ക​ൾ​ക്കും ശു​ചി​ത്വ പ​ദ്ധ​തി​ക​ൾ​ക്കും ടൂ​റി​സ​ത്തി​നും ഊ​ന്ന​ൽ ന​ൽ​കു​ന്ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കും.

സെ​മി​നാ​റി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ദേ​വ​ദാ​സി​ന്‍റെ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി ​സു​ശീ​ലാ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ മി​നി​മോ​ള്‍ ജോ​ഷ്, സു​ദ​ർ​ശ​ന​ന്പി​ള്ള, സു​ബി പ​ര​മേ​ശ്വ​ര​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി​നി​ത​ദി​പു, ജ​യ​കു​മാ​ർ, സ​ജി​ല റ്റി.​ആ​ർ, സു​ജ​യ് കു​മാ​ർ, സു​രേ​ന്ദ്ര​ന്‍, ര​തീ​ഷ്, ആ​സൂ​ത്ര​ണ​സ​മി​തി ഉ​പാ​ധ്യ​ക്ഷ​ന്‍ അ​നി​ൽ​കു​മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ജി​ത്കു​മാ​ർ വി.​ആ​ർ, മു​ൻ ജ​ന​പ്ര​തി​നി​ധി​ക​ള്‍, വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ണ്‍
നി​യ​മ​നം

കൊല്ലം:ഭ​ക്ഷ്യ​സം​സ്‌​ക​ര​ണ മേ​ഖ​ല​യി​ലെ ചെ​റു​കി​ട സം​രം​ഭ​ക​രെ വി​പു​ലീ​ക​രി​ക്കു​ന്ന പ​ദ്ധ​തി​ക്കാ​യി ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജി​ല്ലാ​ത​ല റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ണെ നി​യ​മി​ക്കു​ന്നു. ഫു​ഡ് ടെ​ക്‌​നോ​ള​ജി​യി​ല്‍ ബി​രു​ദം/​ഡി​പ്ലോ​മ, കൃ​ഷി​യി​ല്‍ ബി​രു​ദ​വും ഭ​ക്ഷ്യ​മേ​ഖ​ല​യി​ല്‍ പ്ര​വൃ​ത്തി​പ​രി​ച​യ​വും ഉ​ള്ള​വ​ര്‍ ബ​യോ​ഡേ​റ്റ, യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ള്‍, ആ​ധാ​റി​ന്റെ പ​ക​ര്‍​പ്പ്, എ​ന്നി​വ [email protected] മെ​യി​ലി​ല്‍ 29ന് ​മു​മ്പ് അ​പേ​ക്ഷി​ക്ക​ണം. വി​വ​ര​ങ്ങ​ള്‍​ക്ക് ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ഓ​ഫീ​സി​ല്‍ ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍ - 0474 2748395, 9446108519.