സ​മ്മ​തി​ദാ​യ​ക​രു​ടെ സ​ജീ​വ​പ​ങ്കാ​ളി​ത്തം അ​നി​വാ​ര്യം: ജി​ല്ലാ കള​​ക്ട​ര്‍
Friday, January 28, 2022 10:55 PM IST
കൊല്ലം: തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ​മ്മ​തി​ദാ​യ​ക​രു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​ത​യാ​ണെ​ന്ന് ജി​ല്ലാ കള​ക്ട​ര്‍ അ​ഫ്‌​സാ​നാ പ​ര്‍​വീ​ണ്‍. ദേ​ശീ​യ സ​മ്മ​തി​ദാ​യ​ക ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ജി​ല്ലാ​ത​ല പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു ജി​ല്ലാ ക​ളക്ട​ര്‍.

ന​മ്മു​ടെ വോ​ട്ട​ര്‍​മാ​രെ ശാ​ക്തീ​ക​രി​ക്കു​ക​യും, ജാ​ഗ്ര​ത​യു​ള്ള​വ​രും, സു​ര​ക്ഷി​ത​രും, അ​വ​ബോ​ധ​മു​ള്ള​വ​രും ആ​ക്കു​ക എ​ന്ന സ​ന്ദേ​ശ​വു​മാ​യാ​ണ് ഇ​ത്ത​വ​ണ​ത്തെ സ​മ്മ​തി​ദാ​യ​ക ദി​നാ​ഘോ​ഷം. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കി​ട​യി​ലും ജി​ല്ല​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ര്യ​ക്ഷ​മ​മാ​യി കു​റ്റ​മ​റ്റ നി​ല​യി​ല്‍ ന​ട​ത്താ​ന്‍ ക​ഴി​ഞ്ഞു. സ്വീ​പ് വ​ഴി ബോ​ധ​വ​ല്‍​ക്ക​ര​ണ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തി. യു​വ വോ​ട്ട​ര്‍​മാ​രു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു വ​രു​ത്താ​നു​മാ​യെന്നും ജി​ല്ലാ ക​ളക്ട​ര്‍ പ​റ​ഞ്ഞു.

1950 ജ​നു​വ​രി 25ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ നി​ല​വി​ല്‍ വ​ന്ന​തിന്‍റെ ഓ​ര്‍​മ പു​തു​ക്കി​യാ​ണ് 2011 മു​ത​ല്‍ സ​മ്മ​തി​ദാ​യ​ക ദി​നം ആ​ച​രി​ക്കു​ന്ന​ത്. സ​മ്മ​തി​ദാ​ന അ​വ​കാ​ശം വി​നി​യോ​ഗി​ക്കു​ന്ന​തി​ന് വോ​ട്ട​ര്‍​മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, ആ​വ​ശ്യ​മാ​യ സം​വി​ധാ​ന​മൊ​രു​ക്കു​ക, പു​തി​യ വോ​ട്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ പ​ര​മാ​വ​ധി​പേ​രെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക എ​ന്നി​വ​യാ​ണ് ല​ക്ഷ്യം.

തി​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ പി. ​ആ​ര്‍. ഗോ​പാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​നാ​യി. അ​സി​സ്റ്റ​ന്‍റ് കള​ക്ട​ര്‍ ഡോ. ​അ​രു​ണ്‍ എ​സ്. നാ​യ​ര്‍ സ​മ്മ​തി​ദാ​യ​ക പ്ര​തി​ജ്ഞ ചൊ​ല്ലി, സ​മ്മ​തി​ദാ​യ​ക ദി​ന സ​ന്ദേ​ശ​വും ന​ല്‍​കി. ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍ ജി​ല്ലാ​ത​ല പോ​സ്റ്റ​ര്‍​ഡി​സൈ​ന്‍, ഷോ​ര്‍​ട്ട് ഫി​ലിം എ​ന്നീ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍, താ​ലൂ​ക്ക്ത​ല പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.