ഓ​രോ വീ​ട്ടി​ലും ഒ​രു മ​ഴ​ക്കു​ഴി എ​ങ്കി​ലും വേ​ണം: മ​ന്ത്രി കെ.എ​ൻ.ബാ​ല​ഗോ​പാ​ൽ
Friday, May 13, 2022 11:00 PM IST
കൊല്ലം: സം​സ്ഥാ​ന​ത്തെ ഓ​രോ വീ​ട്ടി​ലും ഓ​രോ മ​ഴ​ക്കു​ഴി എ​ങ്കി​ലും ഇ​നി​യ​ങ്ങോ​ട്ട് വേ​ണ​മെ​ന്ന് മ​ന്ത്രി കെ. ​എ​ൻ. ബാ​ല​ഗോ​പാ​ൽ.

കൊ​ട്ടാ​ര​ക്ക​ര സി​വി​ൽ സ്റ്റേ​ഷ​നി​ൽ മ​ഴ​ക്കാ​ല​ത്തെ നേ​രി​ടാ​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നു​ള്ള യോ​ഗം ഉ​ദ്ഘാ​ട​നം​ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഈ ​മാ​സം 20 മു​ത​ൽ 30 വ​രെ നീ​ളു​ന്ന ദ​ശ​ദി​ന ക്യാ​മ്പ​യി​നു​ക​ൾ വ​ഴി ജ​ല​സ്രോ​ത​സ്സു​ക​ളു​ടെ സം​ര​ക്ഷ​ണ​വും ത​ട​സ​മി​ല്ലാ​ത്ത ഒ​ഴു​ക്കും സാ​ധ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. മാ​ലി​ന്യ​നി​ർ​മാ​ർ​ജ​നം കു​റ്റ​മ​റ്റ രീ​തി​യി​ൽ ന​ട​പ്പി​ലാ​ക്ക​ണം. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യം കൃ​ത്യ​ത​യോ​ടെ ക്ലീ​ൻ കേ​ര​ള ക​മ്പ​നി ഏ​റ്റെ​ടു​ക്ക​ണം.

മ​ഴ​ക്കാ​ല കെ​ടു​തി​ക​ൾ നേ​രി​ടാ​ൻ ജ​ന​കീ​യ പ​ങ്കാ​ളി​ത്തമാ​ണ് സു​പ്ര​ധാ​നം. ജ​ല​സ്രോ​ത​സ്സു​ക​ളു​ടെ പു​ന​രു​ജ്ജീ​വ​നം എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സാ​ധ്യ​മാ​ക്കേ​ണ്ട​ത്. ത​ദ്ദേ​ശ​സ്ഥാ​പ​ന​ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ യു​വ​ജ​ന സം​ഘ​ട​ന​ക​ൾ, ക്ല​ബു​ക​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ്, സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ പൂ​ർ​ണ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്ക​ണം.

നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കി എ​ല്ലാ ജ​ല​സ്രോ​ത​സു​ക​ളു​ടെയും ​സം​ര​ക്ഷ​ണ​മാ​ണ് ന​ട​ത്തേ​ണ്ട​ത്. തോ​ടു​ക​ളും കു​ള​ങ്ങ​ളും എ​ല്ലാം മ​ഴ​ക്കാ​ല പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വൃ​ത്തി​യാ​ക്കി ആ​ഴം​കൂ​ട്ടി നീ​രൊ​ഴു​ക്ക് സ​ജ്ജ​മാ​ക്ക​ണം. ഭൂ​ഗ​ർ​ഭ​ജ​ല വി​നി​യോ​ഗ​ത്തി​ലൂ​ടെ കു​ടി​വെ​ള്ള ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നാ​കും. ഇ​തി​ന് വേ​ണ്ടു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ണം. ജ​ല​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യും കാ​ര്യ​ക്ഷ​മ​മാ​യി നി​ർ​വ​ഹി​ക്ക​ണം. കൊ​തു​ക് നി​ർ​മാ​ർ​ജ​ന​ത്തി​നും ശു​ചീ​ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ് ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​ക്ക​ണം. എ​ല്ലാ വാ​ർ​ഡി​ലും ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ജ​ല​സം​ര​ക്ഷ​ണ, ശാ​സ്ത്രീ​യ വി​നി​യോ​ഗ മാ​ർ​ഗ​ങ്ങ​ൾ കൂ​ടി പ്ര​ച​രി​പ്പി​ക്ക​ണം. കി​ണ​റു​ക​ളി​ലെ ജ​ല ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി പ​രി​സ​ര​ത്ത് കു​ഴി​ക​ൾ എ​ടു​ക്കു​ന്ന പ്ര​വ​ണ​ത പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും വേ​ണം എ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ൻ എ. ​ഷാ​ജു അ​ധ്യ​ക്ഷ​നാ​യി. വൈ​സ് പ്ര​സി​ഡന്‍റ് അ​നി​ത ഗോ​പ​കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് സു​മ​ലാ​ൽ, ബ്ലോ​ക്ക് -ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​ർ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ, ശു​ചി​ത്വ മി​ഷ​ൻ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ സൗ​മ്യ ഗോ​പാ​ല​കൃ​ഷ്ണ​ൻ, അ​സി​സ്റ്റ​ന്‍റ് കോ​ർ​ഡി​നേ​റ്റ​ർ ജെ.​ര​തീ​ഷ് കു​മാ​ർ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഷാ​ന​വാ​സ്, ഹ​രി​ത കേ​ര​ള മി​ഷ​ൻ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ എ​സ്. ഐ​സ​ക്ക്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ർ, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.