പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം; അ​വ​ലോ​ക​ന യോ​ഗം ന​ട​ത്തി
Sunday, May 15, 2022 1:01 AM IST
ക​രു​നാ​ഗ​പ്പ​ള്ളി: കാ​ട്ടി​ൽ​ക​ട​വ് പാ​ല​ത്തി​ന്‍റേ​യും ചി​റ്റു​മൂ​ല റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന്‍റേ​യും നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു.

സി​ആ​ർ മ​ഹേ​ഷ് എം​എ​ൽ​എ യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ അ​ഫ്‌​സാ​ന പ​ർ​വീ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് യോ​ഗം ചേ​ർ​ന്ന​ത്. കാ​ട്ടി​ൽ​ക​ട​വ് മേ​ൽ​പ്പാ​ല നി​ർ​മാ​ണ​ത്തി​നും അ​നു​ബ​ന്ധ റോ​ഡി​നു​മാ​യി ഏ​റ്റെ​ടു​ത്ത ഭൂ​മി​യു​ടെ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക പാ​സാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. ഇ​രു​പ​ത്തി അ​ഞ്ച് ഭൂ​വു​ട​മ​ക​ളി​ൽ നി​ന്നാ​ണ് ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​ത്. 25-ന് മു​ൻ​പാ​യി ഭൂ​മി​യേ​റ്റെ​ടു​ത്ത് കേ​ര​ളാ റോ​ഡ് ഫ​ണ്ട് ബോ​ർ​ഡി​ന് കൈ​മാ​റു​ന്ന​തി​ന് ഊ​ർ​ജി​ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു.

കു​ല​ശേ​ഖ​ര​പു​രം, ആ​ല​പ്പാ​ട് പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ച്ചാ​ണ് കാ​ട്ടി​ൽ​ക​ട​വി​ൽ പാ​ലം നി​ർ​മി​ക്കു​ന്ന​ത്. ആ​ദി​നാ​ട് വി​ല്ലേ​ജി​ൽ നി​ന്നും പ​തി​നേ​ഴ് ഭൂ​വു​ട​മ​ക​ളി​ൽ നി​ന്നാ​യി 21.87 സെ​ന്‍റ് സ്ഥ​ല​വും ആ​ല​പ്പാ​ട് വി​ല്ലേ​ജി​ൽ എ​ട്ട് ഭൂ​വു​ട​മ​ക​ളി​ൽ നി​ന്നാ​യി 16.60 സെ​ന്‍റ് സ്ഥ​ല​വു​മാ​ണ് ഏ​റ്റെ​ടു​ക്കേ​ണ്ട​ത്.

125 മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് പാ​ലം നി​ർ​മി​ക്കു​ന്ന​ത്. ആ​ല​പ്പാ​ട് പ​ഞ്ചാ​യ​ത്ത് ഭാ​ഗ​ത്ത് 175 മീ​റ്റ​ർ നീ​ള​ത്തി​ലും ആ​ദി​നാ​ട് ഭാ​ഗ​ത്ത് 145 മീ​റ്റ​ർ നീ​ള​ത്തി​ലും അ​നു​ബ​ന്ധ റോ​ഡു​ക​ളും ഉ​ണ്ടാ​കും.ചി​റ്റു​മൂ​ല ലെ​വ​ൽ​ക്രോ​സി​ൽ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ പു​ന​ര​ധി​വാ​സ പു​ന​സ്ഥാ​പ​ന പാ​ക്കേ​ജി​ന്‍റെ ക​ര​ട് അം​ഗീ​കാ​ര​ത്തി​നാ​യി ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​ർ​ക്ക് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. ഭൂ​മി​യേ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി 9,35,93,610 രൂ​പ വേ​ണ്ടി വ​രും.

ഈ ​തു​ക വ​കു​പ്പു​ത​ല​ത്തി​ൽ അം​ഗീ​ക​രി​ച്ച് ല​ഭ്യ​മാ​ക്കു​ന്ന മു​റ​യ്ക്ക് ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള അ​ന്തി​മ പ്ര​ഖ്യാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ച​താ​യി സി​ആ​ർ മ​ഹേ​ഷ് എം​എ​ൽ​എ. പ​റ​ഞ്ഞു.

സ്‌​പെ​ഷൽ ത​ഹ​സി​ൽ​ദാ​ർ​മാ​ർ പി.​ആ​ർ. ആ​ശ, ശ​ശി​ധ​ര​ൻ, ക​ള​ക്ട​റേ​റ്റ് എ​ൽഎ വി​ഭാ​ഗം സു​പ്ര​ണ്ട് എ​സ്. സ​ന്തോ​ഷ്, സീ​നി​യ​ർ ക്ല​ർ​ക്ക് അ​മ​ൽ​രാ​ജ്, റോ​ഡ്‌​സ് ആ​ൻ​ഡ് ബ്രി​ഡ്ജ​സ് കോ​ർ​പ്പ​റേ​ഷ​ൻ പ്ര​തി​നി​ധി അ​ൽ​ത്താ​ഫ് എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.