സംഭാവന: പ്ര​ചാ​ര​ണം വ​സ്തു​താ വി​രു​ദ്ധ​മാ​ണെ​ന്ന് സം​ഘാ​ട​ക സ​മി​തി
Friday, May 20, 2022 11:26 PM IST
പു​ന​ലൂ​ർ: പു​ന​ലൂ​രി​ൽ 31 ന് ​ന​ട​ക്കു​ന്ന സം​സ്ഥാ​ന ത​ല പ​ട്ട​യ​മേ​ള​യു​ടെ സ​മാ​പ​ന​വും ജി​ല്ലാ​ത​ല പ​ട്ട​യ​മേ​ള​യു​ടേ​യും ചെ​ല​വി​ലേ​ക്കാ​യി ജി​ല്ല​യി​ൽ നി​ന്നും ആ​കെ 75 ല​ക്ഷം രൂ​പ സം​ഭാ​വ​ന പി​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചെ​ന്ന പ്ര​ചാ​ര​ണം വ​സ്തു​താ വി​രു​ദ്ധ​മാ​ണെ​ന്ന് സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.
5000 ൽ ​അ​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന മേ​ള​യു​ടെ ന​ട​ത്തി​പ്പി​ന് പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും യാ​തൊ​രു വി​ധ​ത്തി​ലു​ള്ള സം​ഭാ​വ​ന​ക​ളും സ്വീ​ക​രി​ക്കാ​തെ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ത​ന്നെ ചെ​ല​വു​ക​ൾ നി​ർ​വ​ഹി​ക്ക​ണ​മെ​ന്നാ​ണ് സം​ഘാ​ട​ക സ​മി​തി തീ​രു​മാ​നം . ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പി.​എ​സ്. സു​പാ​ൽ എം​എ​ൽ​എ​യു​ടെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട ചെ​ല​വ് ഏ​റ്റെ​ടു​ത്ത് ന​ട​ത്ത​ണ​മെ​ന്ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഈ ​തു​ക സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​റാ​യ ജി​ല്ല ക​ള​ക്ട​റു​ടെ പ്ര​ത്യേ​ക അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കും.
മേ​ള​യു​ടെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വൃ​ത്തി​ക​ൾ ക്വ​ട്ടേ​ഷ​ൻ വ്യ​വ​സ്ഥ​യി​ൽ സു​താ​ര്യ​മാ​യാ​ണ് ചെ​യ്യു​ന്ന​ത്. മേ​ള സ​മാ​പി​ച്ച ശേ​ഷം സം​ഘാ​ട​ക സ​മി​തി യോ​ഗം ചേ​ർ​ന്ന് വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ൾ ആ​ഡി​റ്റ് ന​ട​ത്തി പൊ​തു​ജ​ന സ​മ​ക്ഷം പ്ര​സി​ദ്ധീ​ക​രി​ക്കും. മേ​ള‍​യു​ടെ ന​ട​ത്തി​പ്പിന് ​ആ​വ​ശ്യ​മാ​യ തു​ക​മാ​ത്രം ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​രം സ്വീ​ക​രി​ക്കു​ന്ന​ത്. മേ​ള​ക്ക് ശേ​ഷം ചെ​ല​വാ​യ തു​ക​യി​ൽ ബാ​ക്കി വ​രു​ന്ന​ത് ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് തി​രി​ച്ചു ന​ൽ​കു​മെ​ന്നും മ​റി​ച്ചു​ള്ള പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത​താ​ണ​ന്നും സം​ഘാ​ട​ക സ​മി​തി ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​രാ​യ പു​ന​ലൂ​ർ ആ​ർ​ഡി​ഒ, ത​ഹ​സീ​ൽ​ദാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.