കൊല്ലം: ജി.ദേവരാജൻ ശക്തിഗാഥയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുളള സമ്മാനദാനം നാളെ നടക്കും.
കടപ്പാക്കട സ്പോർട്ട്സ് ക്ലബ് ഓഡിറ്റോറിയത്തിൽ വൈകുന്നേരം 5.30 ന് നടക്കുന്ന ചടങ്ങിൽ ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി സമ്മാനങ്ങൾ വിതരണം ചെയ്യും.
തുടർന്ന് ശക്തിഗാഥ അംഗങ്ങൾ അവതരിപ്പിക്കുന്ന ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങളുടെ ആലാപനവും ഉണ്ടായിരിക്കുമെന്ന് ശക്തിഗാഥ ഭാരവാഹികളായ ഡോ. ദീപ്തി പ്രേം, സന്തോഷ് ഇരവിപുരം, ബി.പ്രവീൺ കുമാർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
യുഡിഎഫ് ധർണ നടത്തി
ചവറ: പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം യുഡിഎഫ് വിനാശ ദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി യുഡിഎഫ് ചവറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചവറ ശങ്കരമംഗലത്ത് പ്രതിഷേധ ധർണ നടത്തി.
ഐഎന്‍ടിയുസി ദേശീയ സെക്രട്ടറി സുരഷ് ബാബു പരിപാടി ഉദ്ഘാടനം ചെയ്തു.മണ്ഡലം ചെയര്മാന് അജയന് ഗാന്ധിത്തറ അധ്യക്ഷത വഹിച്ചു.
നേതാക്കളായ കോലത്ത് വേണുഗോപാല്‍,സി.പി. സുധീഷ് കുമാര്‍, ജസ്റ്റിണ് ജോണ്‍,സന്തോഷ് തുപ്പാശരി,സോഫിയ സലാം,ആര്.അരുണ്‍രാജ്, ചക്കിനാല്‍ സനല്‍കുമാര്‍, ഹരീഷ് കുമാര്‍,ഇ.റഷീദ്, സുരേഷ് , ശരത് പട്ടത്താനം , ആന്റണി മരിയാൻ, ജിജി, ചവറ മനോഹരൻ,റോസ് ആനന്ദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.