കൊ​ട്ടാ​ര​ക്ക​ര സം​സ്കാ​ര സ​ർ​ഗ​സം​ഗ​മം ന​ട​ത്തി
Monday, May 23, 2022 11:11 PM IST
കൊ​ട്ടാ​ര​ക്ക​ര:​ സം​സ്കാ​ര മു​ട്ട​റ എ​ച്ച് എ​സി​ൽ വെ​ച്ച് ജി​ല്ലാ​ത​ല​ത്തി​ൽ സ​ർ​ഗ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സം​ഗ​മ​ത്തി​ൽ സം​സ്കാ​ര ചെ​യ​ർ​മാ​ൻ ഡോ. ​പി എ​ൻ ഗം​ഗാ​ധ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്കാ​ര യു​ടെ അം​ഗ​മാ​യ ശ്രീ ​ജി വി​ക്ര​മ​ൻ പി​ള്ള യു​ടെ നാ​ലാ​മ​ത് ക​വി​താ​സ​മാ​ഹാ​രം ക​ണ്ട​ൽ​ചെ​ടി​യി​ലെ മ​ഞ്ഞു​തു​ള്ളി​ക​ൾ യോ​ഗ​ത്തി​ൽ പാ​ല​ക്കാ​ട് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ പി ​അ​നി​ൽ​കു​മാ​ർ, മു​ട്ട​റ ഉ​ദ​യ​ഭാ​നു​വി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. പു​സ്ത​ക​ത്തി​ന്‍റെ പ്ര​തി ഡോ. ​ബി. എ​ൻ. ശാ​ന്ത​കു​മാ​ർ മു​ട്ട​റ ബി ​എ​ൻ ര​വീ​ന്ദ്ര​ന് ന​ൽ​കി ആ​ദ്യ വി​ൽ​പ്പ​ന​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി.
ച​ട​ങ്ങി​ൽ പ്ര​സി​ദ്ധ ക​വി​യും ഗാ​യ​ക​നും എഐ ആ​ർ ആ​ർ​ട്ടി​സ്റ്റു​മാ​യ മു​ട്ട​റ ര​വീ​ന്ദ്ര​നെ​യും 2021-ലെ ​ഒ എ​ൻ വി ​യു​വ ക​വി​ത പു​ര​സ്കാ​രം നേ​ടി​യ അ​രു​ൺ കു​മാ​ർ അ​ന്നൂ​രി​നെ​യും സം​സ്കാ​ര യ്ക്കു ​വേ​ണ്ടി ചെ​യ​ർ​മാ​ൻ ഡോ.​പി എ​ൻ ഗം​ഗാ​ധ​ര​ൻ നാ​യ​ർ പൊ​ന്നാ​ട അ​ണി​യി​ച്ച്, പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു.​ അ​വാ​ർ​ഡി​ന​ർ​ഹ​മാ​യ ക​ലി ന​ള​ൻ എ​ന്ന ക​വി​താ​സ​മാ​ഹാ​രം ക​വി അ​ജ​യ​ൻ കൊ​ട്ട​റ സ​ദ​സ്യ​ർ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി. ഡോ. ​എ​സ് മു​ര​ളീ​ധ​ര​ൻ നാ​യ​ർ, ജി ​ക​ലാ​ധ​ര​ൻ, മു​ട്ട​റ ഉ​ദ​യ​ഭാ​നു, കു​മാ​രി ക​ന​ക​ല​ത, സി ​ശ​ശി​ധ​ര​ൻ പി​ള്ള, ക​മ​ലം നെ​ടു​വ​ത്തൂ​ർ, ഫി​ല്ലി​സ് ജോ​സ​ഫ്, ന​ജാ ഹു​സൈ​ൻ, നീ​ലേ​ശ്വ​രം സ​ദാ​ശി​വ​ൻ, മാ​ധ​വ് സു​കു​മാ​ർ, ടി ​രാ​മ​ച​ന്ദ്ര​ൻ, മോ​ഹ​ന​ൻ പി​ള്ള, ഉ​ണ്ണി പു​ത്തൂ​ർ, കു​ട​വ​ട്ടൂ​ർ വി​ശ്വ​ൻ, ദേ​വ​ന​ന്ദ​ൻ, ജി ​വി​ക്ര​മ​ൻ പി​ള്ള, ​അ​രു​ൺ​കു​മാ​ർ അ​ന്നൂ​ർ തുടങ്ങിയവർ പ്രസംഗിച്ചു.