തേ​നീ​ച്ച ക​ർ​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ചു
Monday, May 23, 2022 11:12 PM IST
കൊ​ട്ടാ​ര​ക്ക​ര: ക​ല​യ​പു​രം കേ​ന്ദ്ര​മാ​ക്കി തേ​നീ​ച്ച ക​ർ​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ചു. തേ​നീ​ച്ച ക​ർ​ഷ​ക​ർ ശേ​ഖ​രി​ക്കു​ന്ന തേ​ൻ സീ​സ​ൺ സ​മ​യ​ത്തു ത​ന്നെ വി​പ​ണ​നം ന​ട​ത്താ​ൻ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു. ക​ർ​ഷ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ സ​ബ്സി​ഡി നി​ര​ക്കി​ൽ വി​ത​ര​ണം ചെ​യ്യ​ണം. കൂ​ടു​ത​ൽ ആ​ളു​ക​ളെ ഈ ​മേ​ഖ​ല​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ക​ഴി​യു​ന്ന ഒ​രു ചാ​രി​റ്റ​ബി​ൾ സൊ​സ​റ്റി രൂ​പീ​ക​രി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
പ്രാ​രം​ഭ യോ​ഗ​ത്തി​ൻ സി ​എ​ൻ ന​ന്ദ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പ്ര​ഫ.​ടി ജെ ​ജോ​ൺ​സ​ൺ, ന​ടു​ക്കു​ന്നി​ൽ രാ​മ​ച​ന്ദ്ര​ൻ പി​ള്ള, ക​ല​യ​പു​രം മോ​ന​ച്ച​ൻ, ക​ല​യ​പു​രം ശി​വ​ൻ​പി​ള്ള, സ​ന്തോ​ഷ് കു​മാ​ർ വി, ​ആ​ർ.​രാ​ഘ​വ​ൻ, പൊ​ടി​യ​ൻ, ടി. ​ടി. രാ​ജു, കെ ​ബാ​ല​ച​ന്ദ്ര​ൻ പി​ള്ള, ജോ​ൺ മ​ത്താ​യി, ഈ ​വൈ ജോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​
കൂ​ട്ടാ​യ്മ​യു​മാ​യി സ​ഹ​ക​രി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് 9446106861 എ​ന്ന ന​മ്പ​രി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.