പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ത്തി​ൽ നി​ന്ന് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​വു​ന്ന ക​ട്ട​ക​ൾ; സ്വ​ച്ഛ് ടെ​ക്നോ​ള​ജി ച​ല​ഞ്ചി​ൽ അ​മൃ​ത ടീ​മി​ന് ഒ​ന്നാം സ്ഥാ​നം
Monday, May 23, 2022 11:16 PM IST
കൊ​ല്ലം: സം​സ്ഥാ​ന ശു​ചി​ത്വ മി​ഷ​ൻ സം​ഘ​ടി​പ്പി​ച്ച സ്വ​ച്ഛ് ടെ​ക്നോ​ള​ജി ച​ല​ഞ്ച് മ​ത്സ​ര​ത്തി​ൽ അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠം ടീ​മി​ന് ഒ​ന്നാം സ്ഥാ​നം. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​നു​ള്ള ക​ട്ട​ക​ൾ നി​ർ​മി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് അ​മൃ​ത​യെ ഒ​ന്നാം സ്ഥാ​ന​ത്തി​ന് അ​ർ​ഹ​മാ​ക്കി​യ​ത്.
തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി എം.​വി ഗോ​വി​ന്ദ​നി​ൽ നി​ന്ന് അ​മൃ​ത സ്‌​കൂ​ൾ ഓ​ഫ് എ​ഞ്ചി​നീ​യ​റിം​ഗി​ലെ സി​വി​ൽ എ​ഞ്ചി​നീ​യ​റിം​ഗ് വി​ഭാ​ഗം ചെ​യ​ർ​പേ​ഴ്സ​ൺ ഡോ. ​മി​നി കെ. ​മാ​ധ​വ് ക്യാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും ഏ​റ്റു​വാ​ങ്ങി.
രാ​ജ്യ​ത്തെ ഏ​റ്റ​വും വൃ​ത്തി​യു​ള്ള സം​സ്ഥാ​ന​മാ​യി കേ​ര​ള​ത്തെ മാ​റ്റു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നും സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​മെ​ന്നും എം ​വി ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. അ​മൃ​ത സ്‌​കൂ​ൾ ഓ​ഫ് എ​ഞ്ചി​നീ​യ​റി​ങി​ലെ പ്ര​ഫ​സ​ർ​മാ​രാ​യ ഡോ.​മി​നി കെ ​മാ​ധ​വ്, ഡോ. ​കെ. ജ​യ​നാ​രാ​യ​ണ​ൻ, അ​മൃ​ത​യി​ലെ ഗ​വേ​ഷ​ക​നാ​യ ഹ​രീ​ഷ് മോ​ഹ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ലാ​സ്റ്റി​ക് പു​ന​രു​പ​യോ​ഗി​ച്ചു​ള്ള ഇ​ത്ത​ര​മൊ​രു ക​ണ്ടു​പി​ടു​ത്ത​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.
പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ക​ട്ട​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ലൂ​ടെ മാ​ലി​ന്യ​ങ്ങ​ൾ ഒ​ഴി​വാ​കു​ന്നു എ​ന്ന​തി​ലു​പ​രി​യാ​യി വ​ൻ​കി​ട നി​ർ​മാ​ണ​ങ്ങ​ളി​ൽ സി​മ​ന്‍റി​ന്‍റെ ആ​വ​ശ്യ​ക​ത കു​റ​യ്ക്കാ​നും സാ​ധി​ക്കും. ഇ​തി​ലൂ​ടെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണം കൂ​ടി സാ​ധ്യ​മാ​കു​ന്നു​വെ​ന്ന​താ​ണ് അ​മൃ​ത വി​ശ്വ വി​ദ്യാ​പീ​ഠ​ത്തി​ന്‍റെ ഈ ​പ​രി​സ്ഥി​തി സൗ​ഹൃ​ദ പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന നേ​ട്ടം. മാ​ലി​ന്യ സം​സ്‌​ക​ര​ണ മേ​ഖ​ല​യി​ൽ സം​രം​ഭ​ക​ത്വ സാ​ധ്യ​ത​ക​ൾ തു​റ​ക്കാ​നും ബി​സി​ന​സ് വ​ള​ർ​ച്ച​യ്ക്ക് അ​നു​കൂ​ല​മാ​യ അ​ന്ത​രീ​ക്ഷം വ​ള​ർ​ത്തി​യെ​ടു​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് സം​സ്ഥാ​ന ശു​ചി​ത്വ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വ​ച്ഛ് ടെ​ക്‌​നോ​ള​ജി ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ച​ത്.