പ​ട്ട​യ​മേ​ള പു​ന​ലൂ​രി​ൽ ജ​ന​കീ​യ ഉ​ത്സ​വ​മാ​ക്കും: എ​ൽ​ഡി​എ​ഫ്
Thursday, May 26, 2022 11:58 PM IST
പു​ന​ലൂ​ർ: പ​ട്ട​യ​മേ​ള പു​ന​ലൂ​രി​ൽ ജ​ന​കീ​യോ​ത്സ​വ​മാ​ക്കാ​ൻ എ​ൽ​ഡി​എ​ഫ് തീ​രു​മാ​നി​ച്ചു. 31 ന് ​ഉ​ച്ച​യ്ക്ക് 12 നാ​ണ് പ​ട്ട​യ​മേ​ള.

പു​ന​ലൂ​ർ ചെ​മ്മ​ന്തൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന പ​ന്ത​ലി​ലാ​ണ് പ​രി​പാ​ടി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ട്ട​യ​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​യ്ക്കും. ജി​ല്ല​യി​ലെ മ​ന്ത്രി​മാ​രാ​യ കെ.​എ​ൻ. ബാ​ല​ഗോ​പാ​ലും ചി​ഞ്ചു റാ​ണി​യും പ​ങ്കെ​ടു​ക്കും. ജി​ല്ല​യി​ലെ എം.​പി​മാ​ർ എം​എ​ൽ​എ​മാ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

പു​ന​ലൂ​ർ പേ​പ്പ​ർ​മി​ൽ പ്ര​ദേ​ശ​ത്തെ 120 വ​ർ​ഷ​ത്തോ​ളം സ്ഥ​ലം കൈ​വ​ശ​മി​രി​ക്കു​ന്ന കൈ​വ​ശ​ക്കാ​ർ​ക്കും പ​ത്ത​നാ​പു​രം താ​ലൂ​ക്കി​ലെ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ൽ​പെ​ട്ട​വ​ർ ഉ​ൾ​പ്പെ​ടു​ന്ന 1200 പേ​ർ​ക്ക് പ​ട്ട​യം ല​ഭി​ക്കും. ജി​ല്ല​യി​ൽ ന​ട​ത്തി​യി​ട്ടു​ള്ള​തി​ൽ ഏ​റ്റ​വും വ​ലി​യ പ​ട്ട​യ​മേ​ള​യാ​ണ് പു​ന​ലൂ​രി​ൽ ന​ട​ക്കു​ന്ന​ത്.

ഗ​വ​ൺ​മെ​ന്‍റി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കം ജ​ന​കീ​യ ഉ​ത്സ​വം ആ​ക്കി മാ​റ്റാ​ൻ എ​ൽ​ഡി​എ​ഫ് പു​ന​ലൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. അ​യ്യാ​യി​ര​ത്തോ​ളം പേ​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

വി​ളം​ബ​ര ജാ​ഥ​യും 30 ന് ​വീ​ടു​ക​ളി​ൽ ദീ​പം തെ​ളി​യി​ക്ക​ലും ന​ട​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ച​താ​യി പു​ന​ലൂ​ർ എ​ൽ​ഡി​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി ക​ൺ​വീ​ന​ർ എ​സ്. ജ​യ​മോ​ഹ​ൻ പ​റ​ഞ്ഞു. പി. ​എ​സ്. സു​പാ​ൽ എം​എ​ൽ​എ മു​ൻ മ​ന്ത്രി കെ. ​രാ​ജു എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.