നെ​ല്ലി​പ്പ​ള്ളി​യി​ൽ റോ​ഡ് ഇ​ടി​ഞ്ഞു​താ​ണു
Friday, May 27, 2022 10:54 PM IST
പു​ന​ലൂ​ർ: നെ​ല്ലി​പ്പ​ള്ളി​യി​ൽ റോ​ഡ് ഇ​ടി​ഞ്ഞു താ​ണ​തോ​ടെ പു​ന​ലൂ​ർ-പ​ത്ത​നാ​പു​രം റോ​ഡി​ൽ വാ​ഹ​ന ഗ​താ​ഗ​തം നി​ർ​ത്തി​വെ​ച്ചു. വാ​ഹ​ന​ങ്ങ​ൾ കാ​ര്യ​റ വ​ഴി​യും കു​ന്നി​ക്കോ​ട് വ​ഴി​യും ത​ൽ​ക്കാ​ലം തി​രി​ച്ചു​വി​ട്ടു.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് നെ​ല്ലി​പ്പ​ള്ളി ഗ്യാ​സ് എ​ജ​ൻ​സി​ക്ക് സ​മീ​പ​ത്തെ റോ​ഡ് ഭാ​ഗി​ക​മാ​യി ഇ​ടി​ഞ്ഞു തോ​ട്ടി​ലേ​ക്ക് ത​ള്ളി​യ​ത്. പു​ന​ലൂ​ർ-പൊ​ൻ​കു​ന്നം കെ​എ​സ്​ടി​പി റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​വി​ടു​ള്ള ക​ലു​ങ്കി​ന്‍റെ പ​ണി ന​ട​ന്നു​വ​രി​ക​യാ​ണ്. ഇ​തി​നാ​യി റോ​ഡി​ന്‍റെ ഒ​രു വ​ശ​ത്ത് താ​ൽ​ക്കാ​ലി​ക സം​വി​ധാ​നം ഒ​രു​ക്കി വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ടി​രു​ന്നു.

മ​റു​വ​ശ​ത്ത് ക​ലു​ങ്കി​നാ​യി വ​ലി​യ കു​ഴി​യെ​ടു​ത്ത് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്നു​ണ്ട്. കു​ഴി​യോ​ട് ചേ​ർ​ന്ന് ഗ​ർ​ഡ​റു​ക​ൾ സ്ഥാ​പി​ച്ചാ​ണ് മ​ണ്ണ് നി​റ​ച്ച് താ​ൽ​ക്കാ​ലി​ക പാ​ത ഒ​രു​ക്കി​യി​രു​ന്ന​ത്. ഗ​ർ​ഡ​റി​ന്‍റെ അ​ടി​ഭാ​ഗ​ത്തെ മ​ണ്ണ് പൂ​ർ​ണ​മാ​യി ഇ​ടി​ഞ്ഞ് തോ​ട്ടി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട സ​മ​യ​ത്ത് തൊ​ട്ട​ടു​ത്ത് ത​ന്നെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

റോ​ഡ് പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​ൻ ഉ​ട​ൻ​ത​ന്നെ ന​ട​പ​ടി തു​ട​ങ്ങി​യെ​ങ്കി​ലും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. നെ​ല്ലി​പ്പ​ള്ളി​യി​ലെ പോ​ലെ പ​ല​യി​ട​ത്തും മ​തി​യാ​യ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലാ​താ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന​ത്.