ശ​ക്തി​കു​ള​ങ്ങ​ര മ​ത്സ്യ​ഫെ​ഡ് ക്ര​മ​ക്കേ​ട്; വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ത്തി​ന് ശു​പാ​ര്‍​ശ
Friday, June 24, 2022 11:07 PM IST
കൊ​ല്ലം: മ​ത്സ്യ​ഫെ​ഡി​ന്റെ ശ​ക്തി​കു​ള​ങ്ങ​ര കോ​മ​ണ്‍ ഫി​ഷ്‌ പ്രോ​സ​സിം​ഗ് സെ​ന്റ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ര്‍​ന്നു​വ​ന്നി​ട്ടു​ള്ള ക്ര​മ​ക്കേ​ട് സം​ബ​ന്ധി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ൻ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ത്തി​ന് ശു​പാ​ര്‍​ശ ചെ​യ്ത​താ​യി മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ അ​റി​യി​ച്ചു. വ​കു​പ്പു​ത​ല പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ സ്ഥാ​പ​ന​ത്തി​ലെ താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​ന്‍ സാ​മ്പ​ത്തി​ക തി​രി​മ​റി ന​ട​ത്തി​യെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ക്കാ​ര്യം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​നും മ​റ്റ് ജീ​വ​ന​ക്കാ​ര്‍​ക്ക് പ​ങ്കു​ണ്ടോ​യെ​ന്നു ക​ണ്ടെ​ത്താ​നു​മാ​ണ് വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ത്തി​ന് ശു​പാ​ര്‍​ശ ന​ല്‍​കി​യ​ത്.

മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് 29ന്

​കൊ​ല്ലം: മെ​യി​ന്‍റ​ന​ന്‍​സ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വ​യോ​ജ​ന​ങ്ങ​ള്‍​ക്കാ​യി സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് 29ന് ശാ​സ്താം​കോ​ട്ട പ​ദ്മാ​വ​തി ആ​ശു​പ​ത്രി​യി​ല്‍ ന​ട​ക്കും. 0476 2654000, 9562510044.