കെ​ല്‍​സ വാ​ര്‍​ഷി​കം ഇ​ന്ന്
Friday, June 24, 2022 11:09 PM IST
കൊ​ല്ലം : ക​ഴി​ഞ്ഞ പ​ത്ത് വ​ര്‍​ഷ​ങ്ങ​ളാ​യി പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ കീ​ഴി​ലു​ള്ള കെ​ല്‍​സ ലീ​ഗ​ല്‍ എ​യ്ഡ് ക്ലി​നി​ക്കി​ന്‍റെ വാ​ര്‍​ഷി​കം ഇ​ന്ന് നടക്കും. രാ​വി​ലെ 10 ന് ​കേ​ര​ള ഹൈ​ക്കോ​ട​തി ജ​ഡ്ജ് ജ​സ്റ്റി​സ് എ. ​മു​ഹ​മ്മ​ദ് മു​സ്താ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
കേ​ര​ള വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം ഡോ. ​ഷാ​ഹി​ദാ ക​മാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ കീ​ഴി​ലു​ള്ള വി​ക്ടിം റൈ​റ്റ്‌​സ് സെ​ന്‍റ​ര്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പാ​ര്‍​വതി മേ​നോ​ന്‍ വ​നി​താ സെ​മി​നാ​റി​ന് നേ​തൃ​ത്വം ന​ല്‍​കും.

വാ​യ​നാ​വാ​രം സ​മാ​പി​ച്ചു

കൊ​ല്ലം: ഉ​ളി​യ​ക്കോ​വി​ൽ സെ​ന്‍റ് മേ​രീ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ വാ​യ​നാ​വാ​രം സ​മാ​പി​ച്ചു. സ​മാ​പ​ന യോ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ക​വി കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ ചെ​യ​ർ​മാ​ൻ ഡോ. ​ഡി. പൊ​ന്ന​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.