നാ​യ​ർ മ​ഹാ​സം​ഗ​മം ഇ​ന്ന്
Friday, June 24, 2022 11:09 PM IST
പു​ന​ലൂ​ർ: എ​ൻ​എ​സ്എ​സ് ക​ര​വാ​ളൂ​ർ മേ​ഖ​ല മ​ഹാ സം​ഗ​മ​വും, ശ​ക്തി​പ്ര​ക​ട​ന​വും ഇ​ന്ന് ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂന്നിന് കോ​യി​പ്പു​റം ഓ​ഡി​റ്റോ​റി​യത്തില്‌ ന​ട​ക്കു​ന്ന സം​ഗ​മം എ​ൻ​എ​സ്​എ​സ് പ​ത്ത​നാ​പു​രം താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. യൂ​ണി​യ​ൻ ഭ​ര​ണ സ​മി​തി അം​ഗം പി.​പ്ര​കാ​ശ് കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന സം​ഗ​മ​ത്തി​ൽ വി​വി​ധ മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ൾ പ്ര​സം​ഗി​ക്കും. ക​ര​വാ​ളൂ​രി​ലെ വി​വി​ധ ക​ര​യോ​ഗ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ൾ, വ​നി​താ​സ​മാ​ജം, വ​നി​താ സ്വ​യം​സ​ഹാ​യ സം​ഘാം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ആ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ശ​ക്തി​പ്ര​ക​ട​ന​വും മ​ഹാ​സം​ഗ​മ​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ക്കും.

ടെ​ണ്ട​ര്‍ ക്ഷ​ണി​ച്ചു

കൊല്ലം: ശാ​സ്താം​കോ​ട്ട അ​ഡീ​ഷ​ണ​ല്‍ ഐസി​ഡി​എ​സ് പ്രോ​ജ​ക്ട് ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ലു​ള്ള മൈ​നാ​ഗ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 42 അ​ങ്ക​ണ​വാ​ടി​ക​ളി​ലേ​ക്ക് 2022-23 സാ​മ്പ​ത്തി​ക​വ​ര്‍​ഷം കു​ട്ടി​ക​ള്‍​ക്ക് പാ​ല്‍, മു​ട്ട എ​ന്നി​വ വാ​ങ്ങു​ന്ന​തി​ന് ടെ​ണ്ട​ര്‍ ക്ഷ​ണി​ച്ചു. ഇന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നിന​കം അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ണ്‍ 0476 2834101, 9847539998, 9446853900.