ഡ​ൽ​ഹി​യി​ൽ കാ​ണാ​താ​യ ജ​വാ​ൻ നാ​ട്ടി​ലെ​ത്തി
Sunday, June 26, 2022 11:26 PM IST
കൊ​ട്ടാ​ര​ക്ക​ര: നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ ഡ​ൽ​ഹി​യി​ൽ വെ​ച്ചു കാ​ണാ​താ​യ ബി ​എ​സ് എ​ഫ് ജ​വാ​ൻ നാ​ട്ടി​ലെ​ത്തി. ശ​നി​യാ​ഴ്ച രാ​ത്രി 8 ഓ​ടെ​യാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്
പു​ത്തൂ​ർ വെ​ണ്ടാ​ർ കാ​ട്ടൂ​ര​ഴി​ക​ത്ത് വീ​ട്ടി​ൽ സു​രേ​ഷ് കു​മാ​റി​നെ (45)യാ​ണ് ക​ഴി​ഞ്ഞ 20 ന് ​ഡെ​ൽ​ഹി​യി​ൽ കാ​ണാ​താ​യ​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നും ബ​സി​ൽ ഡ​ൽ​ഹി​യി​ലെ​ത്തി​യ ശേ​ഷം ഇ​യാ​ളെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​രു​ന്നി​ല്ല. ഇ​യാ​ളു​ടെ ബാ​ഗും പ​ഴ്സും ഡ​ൽ​ഹി പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു.
ക​ഴി​ഞ്ഞ ദി​വ​സം ഡ​ൽ​ഹി​യി​ൽ നി​ന്നു​ള്ള കേ​ര​ള എ​ക്സ​പ്ര​സി​ൽ സു​രേ​ഷ് കു​മാ​റി​നെ ക​ണ്ട പാ​ൻ​ട്രി കാ​ർ ജീ​വ​ന​ക്കാ​ര​നാ​ണ് വി​വ​രം പോ​ലീ​സി​നെ​യും ബ​ന്ധു​ക്ക​ളെ​യും അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് പു​ത്തൂ​ർ പോ​ലീ​സ് കാ​യം​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി ഇ​യാ​ളെ വീ​ട്ടി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് സു​രേ​ഷ് കു​മാ​ർ ഇ​തു​വ​രെ​യും വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ഇ​യാ​ളു​ടെ സ്വ​ർ​ണ മോ​തി​ര​വും സ്വ​ർ​ണ ഏ​ല​സും ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്.