അ​പ​ക​ടം വി​ത​ച്ച് വൈ​ദ്യു​തി തൂ​ണു​ക​ൾ; പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ
Monday, June 27, 2022 10:51 PM IST
ച​വ​റ: അ​പ​ക​ട​ക​ര​മാം സ്ഥി​തി​ചെ​യ്യു​ന്ന വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ച് അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്നു. നി​ല​വി​ൽ വൈ​ദ്യു​തി തൂ​ണി​ൽ ഇ​ടി​ച്ച് ര​ണ്ട് മ​ര​ണ​ങ്ങ​ളാ​ണ് സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രോ​ട് വി​വ​ര​ങ്ങ​ൾ അ​റി​യി​ച്ചി​ട്ടും ഈ ​തൂ​ണ് ഇ​തു​വ​രെ മാ​റ്റു​വാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടി​ല്ല എ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ക്കു​ന്നു.
ച​വ​റ ന​ല്ലെ​ഴു​ത്ത് മു​ക്കി​ന് കി​ഴ​ക്കു​വ​ശം ഇ ​എ​സ് ഐ ​ഡി​സ്പെ​ൻ​സ​റി​ക്ക് സ​മീ​പ​മാ​യി​ട്ടാ​ണ് വൈ​ദ്യു​ത​തൂ​ണ് റോ​ഡി​ന​രി​കി​ൽ സ്ഥി​തി ചെ​യ്യു​ന്ന​ത്. ഈ ​തൂ​ണി​ൽ വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ച് ര​ണ്ടു ജീ​വ​നു​ക​ളാ​ണ് നാ​ളി​തു​വ​രെ പൊ​ലി​ഞ്ഞ​ത്. ഒ​രാ​ൾ ഗു​രു​ത​ര​മാ​യ​പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ലാ​ണ്.
ച​വ​റ കു​ള​ങ്ങ​ര ഭാ​ഗം രോ​ഹി​ണി​യി​ൽ ജെ ​അ​ഭി​ജി​ത്ത് ( 23 ), കേ​ളി​യ​പു​റ​ത്ത് വീ​ട്ടി​ൽ ശ്രീ​ലാ​ൽ കെ ​ജി(47) എ​ന്നി​വ​രാ​ണ് വി​വി​ധ വ​ർ​ഷ​ങ്ങ​ളി​ൽ മ​രി​ച്ച​ത്. മ​രി​ച്ച അ​ഭി​ജി​ത്ത് അ​വി​വാ​ഹി​ത​നും സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നു​മാ​യി​രു​ന്നു. ശ്രീ​ലാ​ൽ വി​വാ​ഹി​ത​നും ര​ണ്ടു കു​ട്ടി​ക​ളു​ടെ പി​താ​വും കൂ​ലി​പ്പ​ണി​ക്കാ​ര​നു​മാ​യി​രു​ന്നു.
ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​രു​ടെ ഭാ​ഗ​ത്ത് നി​ന്നും നാ​ളി​തു​വ​രെ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. വൈ​ദ്യു​ത തൂ​ണു​മാ​റ്റി സ്ഥാ​പി​ക്കു​വാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​ക​ണം. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ അ​വ​സ്ഥ വ​ള​രെ ദ​യ​നീ​യ​മാ​ണ്.
ഈ ​വൈ​ദ്യു​ത തൂ​ണി​ൽ വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ച് ഇ​നി ആ​രെ​ങ്കി​ലും മ​ര​ണ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ വൈ​ദ്യു​തി വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. സ​മീ​പ വൈ​ദ്യു​ത തൂ​ണു​ക​ളും റോ​ഡി​ന​രി​കി​ൽ ആ​ണെ​ന്നും ഇ​വ​ർ ആ​രോ​പി​ച്ചു. വൈ​ദ്യു​ത​ത്തൂ​ൺ ഉ​ട​ൻ മാ​റ്റി സ്ഥാ​പി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളും ചി​ല സം​ഘ​ട​ന​ക​ളും ഓ​ലോ​ചി​ക്കു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് മ​ര​ണ​പ്പെ​ടു​ക​യോ പ​രി​ക്കേ​ൽ​ക്കു​ക​യോ ചെ​യ്യു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​ര​ൻ ആ​ണെ​ങ്കി​ൽ ആ ​കു​ടും​ബം വ​ള​രെ ദ​യ​നീ​യ​മാ​യ അ​വ​സ്ഥ​യി​ൽ ആ​യി​രി​ക്കും പോ​വു​ക എ​ന്ന​ത് ഉ​ദ്യോ​ഗ​സ്ഥ​ർ മ​ന​സി​ലാ​ക്ക​ണം. ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്ക​രു​തെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.