കാ​പ്പ പ്ര​കാ​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു
Tuesday, June 28, 2022 10:35 PM IST
കൊ​ല്ലം: 2018 മു​ത​ൽ ജി​ല്ല​യി​ലെ വി​വി​ധ പോ​ലീ​സ്‌​സ്റ്റേ​ഷ​നു​ക​ളി​ൽ വ​ധ​ശ്ര​മം, ന​ര​ഹ​ത്യ​ശ്ര​മം, അ​ക്ര​മം, അ​ടി​പി​ടി, വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വാ​ഹ​നം ക​ത്തി​ക്ക​ൽ തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ലും എ​ൻ​ഡി​പി​എ​സ് ആ​ക്റ്റ് പ്ര​കാ​ര​വും വി​വി​ധ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ മ​ങ്ങാ​ട് ക​രി​ക്കോ​ട് ഐ​ശ്വ​ര്യ ന​ഗ​ർ18 ജി​ഞ്ചു വി​ലാ​സം വീ​ട്ടി​ൽ റോ​യി എ​ന്നു വി​ളി​ക്കു​ന്ന ലി​ഞ്ചു ത​ങ്ക​ച്ച​ൻ (34) ആ​ണ് കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
2018, 2019, 2021, 2022 എ​ന്നീ വ​ർ​ഷ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​യി​ട്ടു​ണ്ട്. 2018-ൽ ​കി​ളി​കൊ​ല്ലൂ​ർ സ്റ്റേ​ഷ​നി​ൽ ന​ര​ഹ​ത്യ​ശ്ര​മ​ത്തി​നും, 2019 ൽ ​കൊ​ട്ടി​യം സ്റ്റേ​ഷ​നി​ൽ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​നും വാ​ഹ​നം ക​ത്തി​ച്ച​തി​നും ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പ്ര​തി​യാ​ണ്.
2021 ൽ ​ക​ഞ്ചാ​വ് വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ക്സൈ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ര​ണ്ട് കേ​സി​ലും പ്ര​തി​യാ​ണ്. കൂ​ടാ​തെ കി​ളി​കൊ​ല്ലു​ർ സ്റ്റേ​ഷ​നി​ൽ വാ​ഹ​നം ക​ത്തി​ച്ച​തി​ന് ഒ​രു കേ​സും കു​ണ്ട​റ​യി​ൽ അ​ടി​പി​ടി കേ​സും നി​ല​വി​ലു​ണ്ട്. 2022 ൽ ​കി​ളി​കൊ​ല്ലൂ​ർ സ്റ്റേ​ഷ​നി​ൽ വ​ധ​ശ്ര​മ​ത്തി​നും വീ​ട് ക​യ​റി സ്ത്രീ​യെ മാ​ന​ഭം​ഗം വ​രു​ത്തി​യ കേ​സി​ലും ലി​ഞ്ചു ത​ങ്ക​ച്ച​ൻ പ്ര​തി​യാ​ണ്.
കി​ളി​കൊ​ല്ലൂ​ർ ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദ്.​കെ യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്‌​ഐ മാ​രാ​യ അ​നീ​ഷ്.​എ.​പി, താ​ഹ​കോ​യ, ജ​യ​ൻ​സ​ക്ക​റി​യ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ ക​രു​ത​ൽ ത​ട​ങ്ങ​ലി​നാ​യി പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക​യ​ച്ചു.