വെ​ട്ടി​ക്ക​വ​ല​യി​ൽ വാ​യ​നാ പ​ക്ഷാ​ച​ര​ണം
Wednesday, June 29, 2022 10:55 PM IST
കൊ​ട്ടാ​ര​ക്ക​ര: സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ൺ​സി​ലി​ന്‍റെ വാ​യ​നാ പ​ക്ഷാ​ച​ര​ണം വെ​ട്ടി​ക്ക​വ​ല ദേ​ശ​സേ​വാ​സ​മി​തി വാ​യ​ന​ശാ​ല വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടു​കൂ​ടി സം​ഘ​ടി​പ്പി​ച്ചു.
വെ​ട്ടി​ക്ക​വ​ല ഗ​വ.​മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ, വി​ദ്യാ​രം​ഗം ക​ലാ സാ​ഹി​ത്യ വേ​ദി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടു കൂ​ടി​യാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. പാ​ട്ടും വ​ര​യും പ​റ​ച്ചി​ലും എ​ന്ന പേ​രി​ൽ ന​ട​ന്ന വ്യ​ത്യ​സ്ത​മാ​ർ​ന്ന പ​രി​പാ​ടി ചി​ത്ര​കാ​ര​ൻ ബി​നു കൊ​ട്ടാ​ര​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി ​ടി എ ​പ്ര​സി​ഡ​ന്‍റ് ബി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ എ​ക്സി.​ക​മ്മി​റ്റി അം​ഗം എം.​ബാ​ല​ച​ന്ദ്ര​ൻ വാ​യ​ന പ​ക്ഷാ​ച​ര​ണ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് എം.​ശ്രീ​കു​മാ​ർ, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നും അ​ധ്യാ​പ​ക​നു​മാ​യ ജോ​ർ​ജ് ജേ​ക്ക​ബ് കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു.
പ​രി​സ്ഥി​തി, പ്ര​കൃ​തി, മ​ത സൗ​ഹാ​ർ​ദം, കൃ​ഷി എ​ന്നി​വ​യെ​ക്കു​റി​ച്ച് പാ​ട്ടി​ലൂ​ടെ​യും ക​ഥ​യി​ലൂ​ടെ​യും ക​വി​ത​യി​ലൂ​ടെ​യും കു​ട്ടി​ക​ളെ പ​ഴ​യ കാ​ല​ഘ​ട്ട​ത്തി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു പോ​യ​ത് ഏ​റെ പു​തു​മ​യു​ള​വാ​ക്കി. പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ കു​ട്ടി​ക​ളും പാ​ട്ടി​ലും വ​ര​യി​ലും പ​റ​ച്ചി​ലി​ലും ഇ​ഴു​കി​ച്ചേ​ർ​ന്ന​ത് വേ​റി​ട്ട അ​നു​ഭ​വ​മാ​യി​രു​ന്നു.
വി​ദ്യാ​രം​ഗം ക​ലാ സാ​ഹി​ത്യ വേ​ദി കോ-​ഓ​ർ​ഡി​നേ​റ്റ​ർ റ​ജീ​ന, ജി​എം​എ​ച്ച് എ​സ്എ​സ് സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ലൈ​ല, വാ​യ​ന​ശാ​ല വൈ​സ് പ്ര​സി​ഡ​ന്‍റ് പി ​കെ രാ​മ​ച​ന്ദ്ര​ൻ, നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ റ്റി.​ദാ​സ്, അ​ജി​ത്ത് വി.​എ​സ്, യു​വ സം​വി​ധാ​യ​ക​ൻ ബി​നോ​യ്‌ കെ ​മി​ഥി​ല തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. വാ​യ​ന​ശാ​ല ജോ.​സെ​ക്ര​ട്ട​റി എ​സ്.​ഗി​രീ​ഷ് കു​മാ​ർ പ്ര​സം​ഗി​ച്ചു.