വാ​യ്പ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ വീ​ടു​ക​ൾ​ക്ക് മു​ന്പി​ൽ ഉ​ട​മ​സ്ഥാ​വ​കാ​ശം പ​തി​ച്ച് പ​ണ​മി​ട​പ​ാട് സ്ഥാ​പ​നം
Wednesday, June 29, 2022 10:55 PM IST
ച​വ​റ: ച​വ​റ​യി​ൽ വാ​യ്പ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ വീ​ടു​ക​ൾ​ക്ക് മു​ന്നി​ൽ ഉ​ട​മ​സ്ഥാ​വ​കാ​ശം എ​ഴു​തി​പ്പി​ടി​പ്പി​ച്ച് സ്വ​കാ​ര്യ പ​ണ​മി​ട​പ​ട് സ്ഥാ​പ​ന​ത്തി​ന്‍റെ ന​ട​പ​ടി.

സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് വാ​യ്പ എ​ടു​ത്ത് തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ ആ​ളു​ക​ളു​ടെ വീ​ട്ടി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ സ്പ്രേ ​പെ​യി​ന്‍റ്കൊ​ണ്ട് വ​ലി​യ അ​ക്ഷ​ര​ത്തി​ൽ ഉ​ട​മ​സ്ഥാ​വ​കാ​ശം എ​ഴു​തി​പ്പി​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി ച​വ​റ മു​ക്കു​ത്തോ​ട് ദ്രു​വം വീ​ട്ടി​ൽ രാ​ഖി​യും പ​ന്മ​ന പു​ത്ത​ൻ​ച​ന്ത അ​നു ഭ​വ​ന​ത്തി​ൽ പ്ര​ഭ​യും ച​വ​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി കേ​ട് പാ​ടു​ക​ൾ വ​രു​ത്തി​യ​തി​ന് ക​ള​ക്ഷ​ൻ മാ​നേ​ജ​റാ​യ ഉ​ദ്യോ​ഗ​സ്ഥ​ൻ സു​ബ്ര​ഹ്മ​ണ്യ​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

ബാ​ങ്കി​ൽ നി​ന്നും വാ​യ്പ എ​ടു​ത്ത​ശേ​ഷം ഒ​രു മാ​സം തി​രി​ച്ച​ട​വ് മു​ട​ങ്ങി​യാ​ൽ ആ​ദ്യം മ​ഞ്ഞ​നി​റ​ത്തി​ലു​ള്ള സ്റ്റി​ക്ക​ർ പ​തി​പ്പി​ക്കു​ന്ന​താ​ണ് രീ​തി. ര​ണ്ടാ​മ​ത് പ​ച്ച നി​റ​ത്തി​ലു​ള്ള സ്റ്റി​ക്ക​ൽ പ​തി​ക്കും. തു​ട​ർ​ന്നാ​ണ് സ്പ്രേ ​പെ​യി​ന്‍റ് കൊ​ണ്ട് ഈ ​വ​സ്തു ത​ങ്ങ​ളു​ടെ​താ​ണെ​ന്ന രീ​തി​യി​ൽ ഉ​ട​മ​സ്ഥാ​വ​കാ​ശം എ​ഴു​തു​ന്ന​തെ​ന്നാ​ണ് പ​രാ​തി​ക്കാ​ർ പ​റ​യു​ന്ന​ത്. ഭീ​ഷ​ണി ശ​ക്ത​മാ​യ​തോ​ടെ പ്ര​ഭ 27 നും, ​രാ​ഖി ക​ഴി​ഞ്ഞ ദി​വ​സ​വു​മാ​യി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ച​വ​റ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് ഇ​ത്ത​ര​ത്തി​ൽ പ​രാ​തി ഉ​യ​രു​ന്നു​ണ്ട്.

ലോ​ണി​ന്‍റെ തി​രി​ച്ച​ട​വ് ഒ​രു ത​വ​ണ മു​ട​ങ്ങി​യ​പ്പോ​ൾ ഭി​ത്തി​യി​ൽ സ്റ്റി​ക്ക​ർ ഒ​ട്ടി​ച്ചു​വെ​ന്ന് പ​രാ​തി​ക്കാ​രി പ്ര​ഭ പ​റ​ഞ്ഞു. ത​ങ്ങ​ളു​ടെ നി​യ​മം ഇ​ങ്ങ​നെ​യാ​ണെ​ന്നും ചെ​യ്യാ​നു​ള്ള അ​ധി​കാ​ര​മു​ണ്ടെ​ന്നു​മാ​ണ് ജീ​വ​ന​ക്കാ​ർ പ്ര​തി​ക​രി​ച്ച​ത്. ഈ​മാ​സം ഗേ​റ്റി​ൽ വ​ലി​യ സ്റ്റി​ക്ക​ർ പ​തി​ച്ചു. ഏ​തു​വി​ധേ​ന​യും പ​ണം അ​ട​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ ജ​യി​ലി​ൽ അ​ട​യ്ക്കു​മെ​ന്നും ക​ള​ക്ഷ​ൻ മാ​നേ​ജ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് പ​രാ​തി​ക്കാ​ർ പ​റ​യു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ പ​രാ​തി പ​രി​ശോ​ധി​ക്കു​മെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സ്വ​കാ​ര്യ ബാ​ങ്ക് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.