ജി​ല്ല സ​മ്പൂ​ർ​ണ ഭ​ര​ണ​ഘ​ട​ന സാ​ക്ഷ​ര​താ യ​ജ്ഞം
Wednesday, June 29, 2022 10:55 PM IST
പു​ന​ലൂ​ർ: തെ​ന്മ​ല ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡ്, തെ​ന്മ​ല വാ​ർ​ഡ് സ​മ്പൂ​ർ​ണ ഭ​ര​ണ​ഘ​ട​ന സാ​ക്ഷ​ര​ത കൈ​വ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ത​ല മോ​ണി​റ്റ​റിം​ഗ് സെ​ൽ ടീം ​അം​ഗ​ങ്ങ​ൾ തെ​ന്മ​ല​യി​ലെ വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി.
കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രെ നേ​രി​ൽ ക​ണ്ട് ടീം ​അം​ഗ​ങ്ങ​ൾ സം​സാ​രി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യും കി​ല സെ​ന​റ്റ​ർ​മാ​ർ എ​ന്നി​വ​രു​മാ​യും ച​ർ​ച്ച ന​ട​ത്തി. വാ​ർ​ഡി​ന്‍റെ പ​ഞ്ചാ​യ​ത്ത് വി​വി​ധ ഭാ​ഗ​ങ്ങ​ൾ മോ​ണി​റ്റ​റിം​ഗ് സെ​ൽ അം​ഗ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ശ​ശി​ധ​ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി​കു​മാ​രി സു​ഗ​ത​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഷീ​ബ, നാ​ഗ​രാ​ജ​ൻ, ച​ന്ദ്രി​ക, ദി​ലീ​പ് കു​മാ​ർ, രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​ഘ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.