ഭ​ർ​ത്താ​വി​നൊ​പ്പം ബൈ​ക്കി​ൽ പോ​യ ഭാ​ര്യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Thursday, June 30, 2022 2:25 AM IST
ചാ​ത്ത​ന്നൂ​ർ: ഭ​ർ​ത്താ​വി​നോ​ടൊ​പ്പം ബൈ​ക്കി​ൽ യാ​ത്ര ചെ​യ്ത വീ​ട്ട​മ്മ​യ്ക്ക് അ​പ​ക​ട​ത്തി​ൽ ദാ​രു​ണാ​ന്ത്യം. വ​ട​ക്കേ​വി​ള മു​ള​ളു​വി​ള കൊ​ച്ചു കൂ​ന​മ്പാ​യി​ക്കു​ളം ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് പ്ര​സാ​ദ​ത്തി​ൽ വീ​ട്ടി​ൽ പ്ര​സാ​ദി​ന്‍റെ ഭാ​ര്യ കു​ഞ്ഞു​മോ​ൾ എ​ന്ന് വി​ളി​ക്കു​ന്ന ഷൈ​ല​ജ പ്ര​സാ​ദ് (45 )ആ​ണ് മ​രി​ച്ച​ത്.

കൊ​ല്ലം - തി​രു​വ​ന​ന്ത​പു​രം ദേ​ശി​യ​പാ​ത​യി​ൽ ഇ​ത്തി​ക്ക​ര പാ​ല​ത്തി​ന് കി​ഴ​ക്ക് ഭാ​ഗ​ത്ത് ഇ​ന്ന​ലെ രാ​വി​ലെ 9.15ഓ​ടെ​യാ​ണ് അ​പ​ക​ടം. കൊ​ട്ടി​യം ഭാ​ഗ​ത്ത് നി​ന്നും ചാ​ത്ത​ന്നൂ​ർ ഭാ​ഗ​ത്തേ​ക്ക് വ​ന്ന ബൈ​ക്കി​ൽ അ​തേ ദി​ശ​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ചു നി​ല​ത്ത് വീ​ണ ശൈ​ല​ജ​യു​ടെ ത​ല​യി​ൽ കൂ​ടി പി​റ​കെ വ​ന്ന കാ​ർ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഷൈ​ല​ജ സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഒ​രു മ​ണി​ക്കൂ​റോ​ളം ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം സ്തം​ഭി​ച്ചു.

അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ ഷൈ​ല​ജ​യെ റോ​ഡി​ന്‍റെ ന​ട​ക്കു നി​ന്നും മാ​റ്റി കി​ട​ത്തി. പി​ന്നാ​ലെ കാ​റി​ൽ വ​ന്ന ഡോ​ക്ട​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ആം​ബു​ല​ൻ​സും പോ​ലി​സും എ​ത്തി ഷൈ​ല​ജ​യെ കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കും അ​വി​ടെ നി​ന്നും പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കും മാ​റ്റി. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ട് കൊ​ടു​ത്തു. മ​ക്ക​ൾ: പ്ര​വീ​ൺ, പ്ര​വീ​ണ. ഭ​ർ​ത്താ​വ് ഒ​രാ​ഴ്ച മു​മ്പാ​ണ് ഗ​ൾ​ഫി​ൽ നി​ന്നും വ​ന്ന​ത്.